Challenger App

No.1 PSC Learning App

1M+ Downloads
ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ?

A1959

B1961

C1972

D1976

Answer:

B. 1961

Read Explanation:

ഓണം 

●കേരളത്തിൻ്റെ  ദേശീയ ഉത്സവമായ ഓണം പ്രഖ്യാപിക്കപ്പെട്ടത് 1961ലാണ്

●പട്ടം താണുപിള്ളയാണ് ഓണം സംസ്ഥാന ആഘോഷമായ സമയത്തെ കേരള മുഖ്യമന്ത്രി

●ഓണത്തിൻ്റെ  ഐതിഹ്യം വിളിച്ചോതുന്ന ' മാവേലി നാടുവാണീടും കാലം ' എന്ന ഓണപ്പാട്ട് രചിച്ചത് സഹോദരൻ അയ്യപ്പൻ ആണ്

●ചിങ്ങം ഒന്നിനാണ് കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത്

●ഓണം കേരളത്തിൻ്റെ കാർഷികോത്സവം കൂടിയാണ്

●അത്തം നാളിൽ തുടങ്ങി പത്താം ദിവസമാണ് ഓണം

●ദേശം അറിയിക്കൽ എന്ന ചടങ്ങ് ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നു


Related Questions:

ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൊട്ടിയൂർ മഹോത്സവം അരങ്ങേറുന്ന ജില്ല?
"പാങ്സൗ പാസ് ഇൻെറർനാഷണൽ ഫെസ്റ്റിവൽ" നടക്കുന്ന സംസ്ഥാനം ?

ശരിയായ ജോഡികൾ കണ്ടെത്തുക :

1.വൈശാഖ മഹോത്സവം - കൊട്ടിയൂർ ക്ഷേത്രം

2.വൃശ്ചികോത്സവം - തളി ക്ഷേത്രം, കോഴിക്കോട്

3. പുത്തിരി തിരുവപ്പന - ശ്രീ മുത്തപ്പൻ ക്ഷേത്രം, പറശ്ശിനിക്കടവ്

4.പൈങ്കുനി ഉത്സവം - കൽപാത്തി, പാലക്കാട്

സൂഫി സന്യാസിയായ ഷെയ്ക്ക് ഫരിദുദിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ട പള്ളിയിൽ നടത്തപ്പെടുന്ന ഉത്സവം ഏത്?