ഓസോൺ പാളിയുടെ കനം കുറയുന്നതിനു പ്രധാനമായും കാരണമാകുന്നത് :Aകാർബൺ ഡൈ ഓക്സൈഡ്Bമീഥെയ്ൻCനൈട്രസ് ഓക്സൈഡ്Dക്ലോറോഫ്ലൂറോ കാർബണുകൾ (CFC)Answer: D. ക്ലോറോഫ്ലൂറോ കാർബണുകൾ (CFC) Read Explanation: ക്ലോറോഫ്ളൂറോകാർബണുകൾ (Chlorofluorocarbons):ക്ലോറിൻ, ഫ്ളൂറിൻ, കാർബൺ എന്നീ ആറ്റങ്ങൾ അടങ്ങിയ ഒരു വിഭാഗം സംയുക്തങ്ങളാണ് ക്ലോറോഫ്ളൂറോകാർബണുകൾ അഥവാ CFC.ഇവയെ മർദം പ്രയോഗിച്ച് എളുപ്പത്തിൽ ദ്രവീകരിക്കാൻ കഴിയും.ദ്രവീകരിച്ച CFC കൾ ബാഷ്‌പീകരിക്കുമ്പോൾ നല്ല തണുപ്പുണ്ടാക്കുന്നതിനാൽ റഫ്രിജറേറ്ററുകൾ, എ.സി മുതലായവയിൽ ഇവ ഉപയോഗിക്കുന്നുണ്ട്.ഈ ഉപകരണങ്ങൾ ഉപയോഗശൂന്യമായി ഉപേക്ഷിക്കുമ്പോൾ CFC കൾ പുറത്തുവരാൻ കാരണമാകും.ഓസോൺ പാളിയുടെ ശോഷണത്തിന് CFC കാരണമാകുന്നുണ്ട്.ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള ബോധവൽക്കരണത്തിനുവേണ്ടി സെപ്‌തംബർ 16 അന്താരാഷ്ട്ര ഓസോൺ ദിനമായി ആചരിക്കുന്നു. Read more in App