App Logo

No.1 PSC Learning App

1M+ Downloads
ഓർഗൻ ഓഫ് കോർട്ടി ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകണ്ണ്

Bചെവി

Cമൂക്ക്

Dനാക്ക്

Answer:

B. ചെവി

Read Explanation:

ചെവി

  • ചെവിയെ കുറിച്ചുള്ള പഠനം - ഓട്ടോളജി
  • കേൾവിക്ക് സഹായിക്കുന്നതിനൊപ്പം ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം ആണ് ചെവി.
  • ചെവിയുടെ 3 പ്രധാന ഭാഗങ്ങളാണ് ബാഹ്യകർണം, മധ്യകർണം, ആന്തരകർണം
  • ബാഹ്യകർണ്ണത്തിന്റെ ഭാഗങ്ങൾ - ചെവിക്കുട, കർണ്ണനാളം, കർണപടം
  • ബാഹ്യകർണ്ണത്തിലെ ത്വക്കിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് - ceruminous gland
  • ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ഭാഗമാണ് ചെവിക്കുട. 
  • ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ചെവിയുടെ ഭാഗമാണ് കർണ്ണനാളം.
  • ആന്തര കർണത്തിലെ പ്രധാന അവയവമായ കോക്ലിയയുടെ ഉള്ളിലെ ഭാഗമാണ് ഓർഗൻ ഓഫ് കോർട്ടി
  • കേൾവിക്ക് സഹായിക്കുന്ന ഒരു ഭാഗമാണ് ഓർഗൻ ഓഫ് കോർട്ടി

Related Questions:

Pigment that gives colour to the skin is called?

യൂസ്റ്റേക്കിയൻ നാളിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.മധ്യകർണത്തിനെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് യൂസ്റ്റേക്കിയൻ നാളി.

2.കർണപടത്തിന് ഇരുവശത്തുമുള്ള മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത് യൂസ്റ്റേക്കിയൻ നാളിയാണ്.

ദീർഘദൃഷ്ടിയുമായി(ഹൈപ്പർ മെട്രോപ്പിയ) ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതിനെ കണ്ടെത്തുക:

1.അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ.

2.നേത്ര ഗോളത്തിന്റെ  നീളം കുറയുമ്പോൾ ഉണ്ടാകുന്ന കാഴ്ച വൈകല്യം. 

3.ഇവിടെ പ്രതിബിംബം റെറ്റിനക്ക് പിന്നിൽ രൂപപ്പെടുന്നു. 

4.കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.

Area of keenest vision in the eye is called?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് ചെവിക്കുട.

2.ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് കർണനാളം.