App Logo

No.1 PSC Learning App

1M+ Downloads
ഓർണിതൈൻ പരിവൃത്തി നടക്കുന്ന അവയവം?

Aകരൾ

Bവൃക്കകൾ

Cആമാശയം

Dചെറുകുടൽ

Answer:

A. കരൾ

Read Explanation:

  • പ്രോട്ടീനുകളുടെ വിഘടനഫലമായി അമിനോ ആസിഡുകൾ രൂപപ്പെടുന്നു.
  • ഇവയുടെ ഉപാപചയപ്രവർത്തന ഫലമായി ഉപോൽപ്പന്നങ്ങളും രൂപപ്പെടുന്നുണ്ട്.
  • ഇവയിൽ ഏറ്റവും ഹാനികരമായ ഒന്നാണ് അമോണിയ.
  • ഇത് ഉടൻതന്നെ ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടണ്ടതുണ്ട്. 
  • കോശങ്ങളിൽ രൂപപ്പെടുന്ന അമോണിയ രക്തത്തിലൂടെ കരളിലെത്തുന്നു.
  • കരളിൽ വച്ച് എൻസൈമുകളുടെ സാന്നിധ്യത്തിൽ കാർബൺ ഡൈഓക്സൈഡുമായി ചേർന്ന്‌ യൂറിയ ആയി മാറുന്നു.
  • കരളിൽ വച്ച് യൂറിയ നിർമിക്കുന്ന പ്രക്രിയ അറിയപെടുന്നത്- ഓർണിതൈൻ പരിവൃത്തി ( ornithine cycle)

Related Questions:

ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം എത്രയാണ് ?
അമിതമായ മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്?

സന്ധികളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?

  1. വിജാഗിരി സന്ധി കാൽമുട്ടിൽ കാണപ്പെടുന്നു
  2. ഇടുപ്പെല്ല്, തുടയെല്ല് ചേരുന്ന സന്ധിയാണ് കീലസന്ധി
  3. ഗോളര സന്ധി നട്ടെലിൻ്റെ ആദ്യ കശേരുവുമായി തലയോട്ടിനെ ബന്ധിപ്പിക്കുന്നു
  4. തെന്നി നീങ്ങുന്ന സന്ധി രണ്ട് അസ്ഥികളുടെ ചെറുതായ ചലനം സാധ്യമാക്കുന്നു
    മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം ഏതാണ് ?
    ജീവകം A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം ഏതാണ് ?