Challenger App

No.1 PSC Learning App

1M+ Downloads
കണ്ണിൽ നിന്നു വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽത്തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവ്?

Aവീക്ഷണ സ്ഥിരത

Bദ്വിനേത്രദർശനം

Cസമഞ്ജനക്ഷമത

Dഇവയൊന്നുമല്ല

Answer:

C. സമഞ്ജനക്ഷമത

Read Explanation:

സമഞ്ജനക്ഷമത (Power of Accomodation) 

  • കണ്ണിൽനിന്നു വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽത്തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവിനെ സമഞ്ജനക്ഷമത (Power of Accomodation) എന്ന് പറയുന്നു.

ദ്വിനേത്രദർശനം (Binocular Vision)

  • ഒരേ വസ്‌തുവിൻ്റെ രണ്ട് ദിശയിൽ നിന്നുള്ള പ്രതിബിംബങ്ങളാണ് നമ്മുടെ ഓരോ കണ്ണിലും പതിക്കുന്നത്.
  • ഈ രണ്ടു ദൃശ്യങ്ങളും മസ്‌തിഷ്‌കത്തിൻ്റെ പ്രവർത്തന ഫലമായി സംയോജിക്കുമ്പോഴാണ് നമുക്ക് വസ്‌തുവിൻ്റെ ത്രിമാനരൂപം അനുഭവപ്പെടുന്നത്.
  • ഇതാണ് ദ്വിനേത്രദർശനം (Binocular Vision)

വീക്ഷണ സ്ഥിരത (Persistence of Vision)

  • ഒരു വസ്‌തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം.

Related Questions:

കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം?
എന്താണ് ബൈനോക്കുലർ വിഷൻ അഥവാ ദ്വിനേത്രദർശനം?
മെലാനിൻ എന്ന വർണ്ണ വസ്‌തുവിൻറെ സാന്നിധ്യം കാരണം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന നേത്രഭാഗം ?

റെറ്റിനയിൽ കാണപ്പെടുന്ന മൂന്നു പാളി നാഡീ കോശങ്ങൾ ഏതൊക്കെ?

  1. ഗാംഗ്ലിയോൺ കോശങ്ങൾ
  2. ബൈപോളാർ കോശങ്ങൾ
  3. പ്രകാശഗ്രാഹീകോശങ്ങൾ
    ജീവികളും പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?