കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ നദി ഏതാണ് ?
Aകോതയാർ
Bകാളിയാർ
Cകുപ്പം പുഴ
Dവളപട്ടണം പുഴ
Answer:
D. വളപട്ടണം പുഴ
Read Explanation:
വളപട്ടണം പുഴ
- ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്ന് .
- കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴ.
- കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴ
- 110.50 കി.മി ആണ് ഈ പുഴയുടെ നീളം.
- വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്.
- കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.
- വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർവ് ഫോറസ്റ്റിലാണ്.
- പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു.
- പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്..