App Logo

No.1 PSC Learning App

1M+ Downloads
കഥകളിയിലെ വന്ദനശ്ലോകം ആയ " മാതംഗാനനമബ്‌ജവാസരമണീം .. "എന്ന കാവ്യം രചിക്കപ്പെട്ടത് ഏത് ക്ഷേത്രത്തിൽ വച്ചാണ് ?

Aമുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം

Bതളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

Cകൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

Dചെറുകുന്നിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം

Answer:

A. മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം

Read Explanation:

  • കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതീക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ദുർഗ്ഗാക്ഷേത്രം.
  • പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമാണ് ഈ ഭഗവതീ ക്ഷേത്രം. 
  • കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയുടെ ഉദ്ഭവവും ഈ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നു.
  • കഥകളിയിലെ വന്ദനശ്ലോകം ആയ " മാതംഗാനനമബ്‌ജവാസരമണീം .. "എന്ന കാവ്യം രചിക്കപ്പെട്ടത് ഈ ക്ഷേത്രത്തിൽ വച്ചാണ്.ഈ കാവ്യം മൃദംഗശൈലേശ്വരിയെ സ്തുതിച്ചുകൊണ്ടുള്ളതാണ്.

Related Questions:

ഇന്ത്യയിൽ ഏറ്റവും വരുമാനം ഉള്ള ക്ഷേത്രം ഏതാണ് ?
ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായാൽ ചെയ്യേണ്ട പരിഹാരം?
ചുറ്റമ്പലം ഉഷപൂജ ഇല്ലാത്ത ക്ഷേത്രം ഏതാണ് ?

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആദിശേഷന് മുകളിൽ ശയിക്കുന്ന മഹാവിഷ്ണുവാണ് മുഖ്യപ്രതിഷ്ഠ
  2. തിരുവിതാംകൂർ രാജവംശത്തിൻെറ കുലദേവതയാണ് ശ്രീപത്മനാഭസ്വാമി.
  3. മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ പത്മനാഭന് സമർപ്പിച്ച ചടങ്ങിനെ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.
ഭദ്രകാളി ദേവിക്ക് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?