App Logo

No.1 PSC Learning App

1M+ Downloads
കന്നുകാലി വളർത്തൽ ഏതു മേഖലയിൽപ്പെടുന്നു ?

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cതൃതീയ മേഖല

Dഇവയൊന്നുമല്ല

Answer:

A. പ്രാഥമിക മേഖല

Read Explanation:

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രധാനമായും മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു

  1. പ്രാഥമിക മേഖല (Primary Sector)
  2. ദ്വിതീയ മേഖല (Secondary Sector)
  3. തൃതീയ മേഖല (Tertiary Sector)

പ്രാഥമിക മേഖല (Primary Sector)

  • കാർഷിക മേഖലയും അതിനോടാനുബന്ധിച്ച പ്രവർത്തനങ്ങളും  പ്രാഥമിക മേഖലയിലാണ് ഉൾപ്പെടുന്നത്.
  • വികസ്വര രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും പ്രാഥമിക മേഖലയിലായിരിക്കും.
  • കൃഷി , മൽസ്യ ബന്ധനം , വനപരിപാലനം , കന്നുകാലി സമ്പത്ത് എന്നിവയെല്ലാം പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്നു 
  • കൃഷിക്ക് പ്രാധാന്യം കുടുതൽ ഉളളത് കൊണ്ട് പ്രാഥമിക മേഖല കാർഷിക മേഖല എന്നും അറിയപ്പെടുന്നു.
  • തൊഴിലിന്റെ സ്വഭാവം കാരണം, പ്രാഥമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളെ റെഡ് കോളർ ജീവനക്കാർ എന്ന് വിളിക്കുന്നു.

പ്രാഥമിക മേഖലയുടെ ഉദാഹരണങ്ങൾ:

  • കൃഷി
  • വനപരിപാലനം
  • മത്സ്യബന്ധനം
  • കൽക്കരി ഖനനം
  • വജ്ര ഖനനം
  • എണ്ണ വേർതിരിച്ചെടുക്കൽ

 


Related Questions:

Economic development includes economic growth along with:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. ഉല്പാദന ഘടകങ്ങൾ ആയ ഭൂമി,മൂലധനം,തൊഴിൽ എന്നിവ സംഘടിപ്പിച് ഉൽപ്പാദനം നടത്തുന്ന പ്രക്രിയയാണ് സംഘാടനം.
  2. സംഘാടനം ചെയ്യുന്ന ആളിനെ സംഘാടകൻ എന്ന് വിളിക്കുന്നു
  3. സംഘാടനം എന്ന ഉൽപ്പാദന ഘടകത്തിനു ലഭിക്കുന്ന പ്രതിഫലമാണ് കൂലി.
    ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല ഏതാണ് ?
    What is an example of tertiary sector activity?
    Which are the three main sector classifications of the Indian economy?