App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ ഉറവിടങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി. ആക്ട് 2000-ലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത് ?

Aവകുപ്പ് 66D

Bവകുപ്പ് 66B

Cവകുപ്പ് 66C

Dവകുപ്പ് 66F

Answer:

A. വകുപ്പ് 66D

Read Explanation:

സെക്ഷൻ 66 B 

  • Data മോഷണമോ മോഷ്ടിയ്ക്കപ്പെട്ട ഇലക്ട്രോണിക് വസ്തു സ്വീകരിക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.
  • ഈ കുറ്റത്തിന് 3 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.

സെക്ഷൻ 66 C 

  • Identity Theft -നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ
  • മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നു

സെക്ഷൻ 66 D

  • ആൾമാറാട്ടം നടത്തി മറ്റൊരാളെ വഞ്ചിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്. 
  • ഈയൊരു കുറ്റത്തിന് മൂന്നു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്. 

സെക്ഷൻ 66 F

  • Cyber terrorism -നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.
  • ഈ കുറ്റത്തിന് ജാമ്യം ലഭിക്കില്ല. ജീവപര്യന്തം തടവ് ശിക്ഷയാണ് ശിക്ഷയായി ലഭിക്കുന്നത്.

Related Questions:

മോഷ്ടിച്ച കമ്പ്യൂട്ടറുകളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ് എന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഇലക്ട്രോണിക്ക് രൂപത്തിൽ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീലം പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിക്ക് തുടർച്ചയായി കുറ്റക്കാരനാണെന്ന് കാണുകയാണെങ്കിൽ ഐ. ടി. ആക്ട് പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
ഏത് IT Act പ്രകാരമാണ് ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് ?
ഇന്ത്യയിലെ സൈബർ ഭീഷണികളും കുറ്റകൃത്യങ്ങളും തടയാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ?
First cyber court in India is in .....