Challenger App

No.1 PSC Learning App

1M+ Downloads
കരക്കാറ്റ് എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?

Aരാത്രി

Bപകൽ

Cമൺസൂൺ സമയത്ത്

Dഇതൊന്നുമല്ല

Answer:

A. രാത്രി

Read Explanation:

കടൽക്കാറ്റ്

പകൽ സമയത്ത് കര പെട്ടെന്ന് ചൂടുപിടിക്കുന്നതിന് ഫലമായി കരയോട് ചേർന്ന് കിടക്കുന്ന വായു ചൂടായി ഉയരുന്നു . ഇത് ആ പ്രദേശത്തിന് മുകളിൽ ഒരു ന്യൂനമർദ്ദം രൂപം കൊള്ളുന്നതിന് കാരണമാകുന്നു . അപ്പോൾ താരതമ്യേനെ തണുത്ത വായു കടലിനു മുകളിൽ നിന്നും തീരത്തേക്ക് വീശുന്നു . ഈ ഇളം കാറ്റുകൾ ആണ് കടൽക്കാറ്റ് എന്നറിയപ്പെടുന്നത്. 

കരക്കാറ്റ്

രാത്രി കാലങ്ങളിൽ കര കടലിനെ അപേക്ഷിച്ചു പെട്ടെന്ന് തണുക്കുന്നത് മൂലം കരയുടെ മുകളിൽ ഉച്ചമർദ്ദവും കടലിനു മുകളിൽ ന്യൂനമർദ്ദവും ആയിരിക്കും . ഇത് കരയിൽ നിന്നും കടലിലേക്ക് കാറ്റ് വീശുന്നതിന് ഇടയാക്കുന്നു . ഇവയാണ് കരക്കാറ്റ്. 


Related Questions:

ഇസ്തിരിപ്പെട്ടി, ഫ്രയിങ്പാൻ, നോൺസ്റ്റിക്ക് പാത്രങ്ങൾ, പ്രഷർ കുക്കർ എന്നിവയുടെ കൈപ്പിടി ബേക്കലൈറ്റ്, ടെഫ്ലോൺ പോലുള്ള പദാർഥങ്ങൾ കൊണ്ട് നിർമിക്കുന്നു. ഇവ ഉപയോഗിക്കുന്നതിന്റെ കാരണം ചുവടെ പറയുന്നവയിൽ ഏതാണ് ?
കനത്ത മഴയും, ശക്തമായ കാറ്റും മിന്നലും ഉള്ളപ്പോൾ ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട് ?
തെർമോമീറ്ററിലെ മെർക്കുറി ലെവൽ ഉയരുന്നത്തിന് പിന്നിലെ കാരണം എന്താണ് ?
പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബൾബിൽ നിന്നും താപം താഴെ എത്തുന്നത് ഏതു താപ പ്രേരണ രീതി വഴിയാണ് ?
ഇരുമ്പ്, ചെമ്പ്, അലുമിനിയം എന്നിവയെ, താപപ്രേഷണത്തിന്റെ അടിസ്ഥാനത്തിൽ (കൂടുതലിൽ നിന്നും കുറവിലേക്ക്), ശെരിയായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് ഏതാണ് ?