Challenger App

No.1 PSC Learning App

1M+ Downloads
കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് ?

Aസൈബർ തീവ്രവാദം

Bസൈബർ ടോർട്സ്

Cസൈബർ ബുള്ളിയിങ്

Dസൈബർ സ്റ്റാക്കിങ്

Answer:

D. സൈബർ സ്റ്റാക്കിങ്

Read Explanation:

  • കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് - സൈബർ സ്റ്റാക്കിങ്

 

  • സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് - സൈബർ തീവ്രവാദം (Cyber terrorism)

 

  • ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് - സൈബർ ടോർട്സ് (Cyber torts) 

 

  • ഉടമയുടെ അറിവോ അനുമതിയോ കൂടാതെയോ തെറ്റിദ്ധരിപ്പിച്ചോ അയാളുടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്ക് സംവിധാനത്തിലോ ദുരുദ്ദേശ്യത്തോടെ പ്രവേശിച്ച് സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രധാന പ്രോഗ്രാമുകളിൽ മാറ്റം വരുത്തിക്കൊണ്ട് പ്രസ്തുത സംവിധാനങ്ങളെ മുഴുവൻ തകരാറിലാക്കുന്ന കുറ്റകൃത്യം - ക്രാക്കിങ് (Cracking)

 

  • സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് - സൈബർ ബുള്ളിയിങ് (Cyber Bullying)

Related Questions:

ലൈവ് ഫോറൻസിക്സ്ൻ്റെ സവിശേഷതകൾ ചുവടെ കൊടുത്തിരിക്കുന്നു ,ഇവയിൽ തെറ്റായ വിവരം കണ്ടെത്തുക

  1. ലൈവ് ഫോറൻസിക്‌സിൽ തെളിവ് ശേഖരണ പ്രക്രിയയും വിശകലനവും ഒരേസമയം നടക്കുന്നു
  2. ലൈവ് ഫോറൻസിക്‌സിൽ വിശ്വസനീയമായ ഫലം സൃഷ്ടിക്കില്ലയെങ്കിലും പല സന്ദർഭങ്ങളിലും ഇത് സഹായകമാണ്
  3. ഇതിൽ ഒരു മൊബൈൽ ഉപകരണത്തിൽ നിന്ന് ഇമേജുകളെ ബൈനറി ഫോർമാറ്റിലേക്ക് എക്സ്ട്രാക്ട് ചെയ്യുന്നു
    കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമാക്കി കൊണ്ടോ അവ ഉപയോഗിച്ചു കൊണ്ടോ നടത്തുന്ന കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു ?
    മില്ലേനിയം ബഗ്ഗ്‌ എന്നറിയപ്പെടുന്നത് ?
    കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ (IT Act 2000; 2008) ഏത് സെക്ഷൻ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുന്നത്?
    The technique by which cyber security is accomplished :