Challenger App

No.1 PSC Learning App

1M+ Downloads

കല്ലടയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.കാസർകോട് ജില്ലയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ് കല്ലടയാർ.

2.കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികൾ.

3.പാലരുവി വെള്ളച്ചാട്ടം കല്ലടയാറിലാണ് സ്ഥിതി ചെയ്യുന്നത്.

A1,2,3

B2,3

C1 മാത്രം

D3 മാത്രം

Answer:

C. 1 മാത്രം

Read Explanation:

കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു. പൊന്മുടിക്ക് അടുത്തുള്ള മടത്തറ മലകളിൽ ആണ് കല്ലടയാറിന്റെ പ്രഭവസ്ഥാനം. പത്തനാപുരം, കുന്നത്തൂർ, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലൂടെ ഒഴുകി കല്ലടയാർ അഷ്ടമുടിക്കായലിൽ ചേരുന്നു. കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികൾ.


Related Questions:

What is the theme for World Ocean Day in 2025?
ഏത്‌ നദിയുടെ പോഷകനദിയാണ്‌ അഴുതയാര്‍ ?

താഴെ പറയുന്നവയിൽ ഏതാണ് പെരിയാർ നദിയുടെ പോഷകനദികൾ?

  1. മംഗലപ്പുഴ

  2. ഇടമലയാർ

  3. ഗായത്രിപ്പുഴ

What is the largest tributary of Bharathapuzha?
മലിനീകരണവും കൈയേറ്റ ശോഷണവും നേരിടുന്ന നദികളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനായി കേന്ദ്ര ജൽ ശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏതാണ് ?