Challenger App

No.1 PSC Learning App

1M+ Downloads
കളവുമുതൽ, വ്യാജരേഖകൾ മുതലായവ ഉള്ളതായി സംശയിക്കപ്പെടുന്ന സ്ഥലത്തിൻ്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 98

Bസെക്ഷൻ 97

Cസെക്ഷൻ 100

Dസെക്ഷൻ 99

Answer:

B. സെക്ഷൻ 97

Read Explanation:

  • സെക്ഷൻ 97 (1) - ഒരു ജില്ലാ മജിസ്ട്രസ്ട്രേറ്റോ, സബ്-ഡിവിഷണൽ മജിസ്ട്രേറ്റോ, ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രസ്ട്രേറ്റോ , ആവശ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അന്വേഷണവിചാരണയ്ക്കു ശേഷം ഏതെങ്കിലും സ്ഥലം മോഷ്‌ടിച്ച വസ്‌തുവിൻ്റെ നിക്ഷേപത്തിനോ വിൽപ്പനയ്ക്കോ ഉപയോഗിക്കുന്നുവെന്ന് വിശസിക്കാൻ കാരണമുണ്ടെങ്കിൽ, അദ്ദേഹത്തിന് വാറൻ്റു വഴി കോൺസ്‌റ്റബിളിൻ്റെ പദവിക്ക് മുകളിലുള്ള ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്

  • (a) ആവശ്യമായ സഹായത്തോടെ അത്തരം സ്ഥലത്ത് പ്രവേശിക്കുന്നതിനും,

  • (b) വാറന്റില്‍ വ്യക്തമാക്കിയ രീതിയിൽ പരിശോധന ചെയ്യുന്നതിനും,

  • (c) അതിനകത്ത് കാണപ്പെടുന്നതും, കളവുമുതലോ ഈ വകുപ്പ് ബാധകമാകുന്ന മറ്റ് വസ്‌തുക്കളോ ആണെന്ന് ന്യായ‌മായി സംശയിക്കുന്നതുമായ വസ്തുക്കൾ കൈവശമെടുക്കുന്നതിനും ;

  • (d) അങ്ങനെയുള്ള വസ്‌തുവോ, പദാർത്ഥമോ ഒരു മജി‌സ്ട്രേറ്റിൻ്റെ മുമ്പാകെ കൊണ്ടു പോവുകയോ, കുറ്റക്കാരനെ മജിസ്ട്രേറ്റിൻ്റെ മുമ്പാകെ എത്തിക്കുന്നതുവരെ അതിന് ആ സ്ഥലത്ത് കാവൽ നിൽക്കുകയോ അല്ലെങ്കിൽ മറ്റു സുരക്ഷിതമായ സ്ഥലത്ത് വയ്ക്കുന്നതിനും

  • e) അങ്ങനെയുള്ള ഏതെങ്കിലും വസ്‌തുവോ പദാർത്ഥമോ, കളവുമുതലാണെന്നോ, ഈ വകുപ്പ് ബാധകമാകുന്ന മറ്റു പദാർത്ഥമാണെന്നോ അറിഞ്ഞുകൊണ്ടോ സംശയിക്കാൻ ന്യായമായ കാരണം ഉണ്ടായിട്ടോ, അത് വിൽക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉൽപ്പാദിപ്പിക്കുന്നതിനോ സ്വകാര്യമായി കാണപ്പെടുന്ന ഏതൊരാളിനേയും കസ്‌റ്റഡിയിൽ എടുക്കുന്നതിനും ഒരു മജിസ്‌ട്രേറ്റിൻ്റെ മുമ്പാകെ കൊണ്ടു പോകുന്നതിനും അധികാരം നൽകാവുന്നതാണ്

  • 97(2) - ഈ വകുപ്പ് ബാധകമാകുന്ന ആക്ഷേപകരമായ പദാർത്ഥങ്ങൾ -

  • (a) കള്ള നാണയം

  • (b) 1962 ലെ കസ്റ്റംസ് ആക്‌ടിൻ്റെ സെക്ഷൻ 11 പ്രകാരം പുറപ്പെടുവിച്ച തത്സമയം നിലവിലുള്ള ഏതെങ്കിലും വിജ്ഞാപനത്തിന് വിരുദ്ധമായി 2011 ലെ നാണയ നിർമ്മാണ നിയമം (Coinage Act) ലംഘിച്ച് നിർമ്മിച്ചതോ , ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുള്ളതോ ആയ ലോക കഷണങ്ങൾ

  • (c) കള്ള നോട്ടുകളും വ്യാജസ്റ്റാമ്പുകളും

  • (d) വ്യാജരേഖകൾ

  • (e) വ്യാജ മുദ്രകൾ

  • (f) 2023-ലെ ഭാരതീയ ന്യായ സൻഹിത വകുപ്പ് -294 -ൽ പരാമർശിച്ചിട്ടുള്ള അശ്ലീലവസ്തുക്കൾ ;

  • (g) (a) മുതൽ (f) വരെയുള്ള ക്ലോസുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും പദാർത്ഥങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും, അല്ലെങ്കിൽ സാമഗ്രികളും ആകുന്നു


Related Questions:

താഴെപ്പറയുന്നവയിൽ BNSS ലെ സെക്ഷൻ 177 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 176-ാം വകുപ്പിൻ കീഴിൽ ഒരു മജി‌സ്ട്രേറ്റിന് അയച്ചുകൊടുക്കുന്ന ഏതൊരു റിപ്പോർട്ടും , സംസ്ഥാന സർക്കാർ , അതിലേക്ക് സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് വഴി നിയമിക്കുന്ന പോലീസ് മേലുദ്യോഗസ്ഥൻ വഴിയായി സമർപ്പിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്നുവെങ്കിൽ സമർപ്പിക്കേണ്ട
  2. മേലുദ്യോഗസ്ഥന് യുക്തമെന്നു തോന്നുന്ന നിർദ്ദേശങ്ങൾ, പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന് നൽകാവുന്നതും അയാൾ അങ്ങനെയുള്ള നിർദ്ദേശങ്ങൾ ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനു ശേഷം, അത് കാലതാമസം കൂടാതെ മജിസ്ട്രേറ്റിന് എത്തിച്ചു കൊടുക്കേണ്ടതാണ്.
    അന്വേഷണം ഇരുപത്തിനാലു മണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?
    അധികാരപരിധിക്കപ്പുറമുള്ള പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കളുടെ വിനിയോഗത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
    ആർക്കെതിരെയാണോ വാറൻ്റ് പുറപ്പെടുവിച്ചിട്ടുള്ളത് അയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?