App Logo

No.1 PSC Learning App

1M+ Downloads
കളിമൺപ്രതലത്തിൽ പ്രകൃതിജന്യ നിറങ്ങൾ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ അറിയപ്പെടുന്നത് ?

Aഎൻകാസ്റ്റിക് ചിത്രങ്ങൾ

Bഫ്രെസ്കോ ചിത്രങ്ങൾ

Cപാസ്തൽ ചിത്രങ്ങൾ

Dഫാബ്രിക് ചിത്രങ്ങൾ

Answer:

B. ഫ്രെസ്കോ ചിത്രങ്ങൾ

Read Explanation:

ഫ്രെസ്കോ ചിത്രങ്ങൾ

  • കളിമൺപ്രതലത്തിൽ പ്രകൃതിജന്യ നിറങ്ങൾ ചാലിച്ച് വരയ്ക്കുന്ന സമ്പ്രദായം.
  • "ഫ്രഷ്" എന്നർഥമുള്ള ഫ്രെസ്കോ എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് 'ഫ്രെസ്കോ' എന്ന പദം ഉരുത്തിരിഞ്ഞത്.
  • ഫ്രെസ്കോ സമ്പ്രദായം പുരാതന കാലം മുതൽ ഉപയോഗിച്ചുവരുന്നു,
  • ഇറ്റാലിയൻ നവോത്ഥാനവുമായി ഇതിന് അടുത്ത ബന്ധമുണ്ട്.
  • ഇന്ത്യയിലെ നിരവധി ഗുഹാക്ഷേത്രങ്ങളിൽ ഫ്രെസ്കോ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
  • അജന്ത ഗുഹകളുടെ മേൽത്തട്ട്, ചുവരുകൾ എന്നിവയിൽ കാണപ്പെടുന്ന ഫ്രെസ്കോകൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതന ഫ്രെസ്കോകളാണ്.
  • ബുദ്ധന്റെ മുൻകാല ജീവിതം മുതൽ ബോധിസത്വനായി തീരുന്നത് വരെയുള്ള കഥകളാണ് ഈ ഫ്രെസ്കോ ചിത്രങ്ങളിൽ ഉള്ളത്.

Related Questions:

'Potato Eaters' is the oil painting of
A lense less photography method in which laser light produces three dimensional images by splitting in to two beams and recording both the original subject and its reflection in a mirror:
The most influential theoriser and advocate for mid-twentieth-century US modernism who helped to establish abstract expressionism as the dominant art practice in the 1950's :
"ഗ്വേർണിക്ക' എന്ന പ്രസിദ്ധ ചിത്രത്തിന്റെ ചിത്രകാരൻ ആര് ?
2025 ജൂണിൽ വിടവാങ്ങിയ അമേരിക്കൻ സംഗീതജ്ഞൻ