Aആനോഡ് രശ്മികൾ
Bഗാമാ രശ്മികൾ
Cകാഥോഡ് രശ്മികൾ
Dപ്രകാശ രശ്മികൾ
Answer:
C. കാഥോഡ് രശ്മികൾ
Read Explanation:
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾ:
1875-ൽ വില്യം ക്രൂക്സ് (William Crookes) എന്ന ഭൗതികശാസ്ത്രജ്ഞൻ, ഇരുവശത്തും ലോഹത്തകിടുകൾ (ഇലക്ട്രോഡുകൾ) സ്ഥാപിച്ച ഒരു ഗ്ലാസ് ട്യൂബിലൂടെ, ഉയർന്ന വോൾട്ടതയിൽ വൈദ്യുതി കടത്തിവിട്ടുള്ള പരീക്ഷണങ്ങൾ നടത്തി.
കാഥോഡ് രശ്മികൾ (Cathode rays)
കാഥോഡിൽ നിന്ന് പുറപ്പെടുന്ന രശ്മികളാണ് കാഥോഡ് രശ്മികൾ (Cathode rays).
കാഥോഡ് രശ്മികളുടെ കണ്ടെത്തൽ:
മർദം കുറയുമ്പോൾ, വാതകങ്ങളിൽക്കൂടി വൈദ്യുതി കടന്നു പോകുന്നു.
കുറഞ്ഞ മർദത്തിൽ വാതകങ്ങളിൽ കൂടി വൈദ്യുതി കടന്നു പോകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ, മൈക്കൽ ഫാരഡെ നിരീക്ഷിച്ചു.
കാര്യക്ഷമമായ നിർവാത പമ്പുകൾ (Suction pumps) ഇല്ലാതതിനാലും, വായു നീക്കം ചെയ്ത ഗ്ലാസ്സ് ട്യൂബുകൾ ക്രമീകരിക്കുന്നതിലെ ബുദ്ധിമുട്ടും, പഠനങ്ങൾ ശ്രമകരമാക്കി.
1854-ൽ ഹെൻറിച്ച് ഗീസർ ഡിസ്ചാർജ് ട്യൂബുകളും, നിർവാത പമ്പുകളും വികസിപ്പിച്ചെടുത്തു.
മെച്ചപ്പെട്ട ഗീസ്ലർ ട്യൂബുകൾ ലഭ്യമായതോടെ, ജൂലിയസ് പ്ലക്കർ അതുപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തി.
വൈദ്യുതി കടത്തി വിടുമ്പോൾ ട്യൂബിലെ കാഥോഡിന് എതിർവശത്തായി ഒരു ദീപ്തി ഉണ്ടാകുന്നുവെന്നും, കാന്തത്തിന്റെ സാന്നിദ്ധ്യത്തിൽ ഈ തിളക്കത്തിന്റെ സ്ഥാനം മാറ്റാമെന്നും അദ്ദേഹം കണ്ടെത്തി.
ജോഹാൻ വില്യം ഹിറ്റോർഫ് (1869), ഒയ്ൻ ഗോൾഡ്സ്റ്റൈൻ (1876) എന്നീ ശാസ്ത്രജ്ഞർ ഈ പരീക്ഷണങ്ങൾ തുടർന്ന് നടത്തി.
കാഥോഡിൽ നിന്ന് പുറപ്പെടുന്ന ഏതോ രശ്മികളാണ് തിളക്കത്തിനു കാരണമാകുന്നതെന്ന് അവർ കണ്ടെത്തി.