App Logo

No.1 PSC Learning App

1M+ Downloads
കാമ്പിന്റെ പുറക്കാമ്പും അകക്കാമ്പും യഥാക്രമം ഏതെല്ലാം അവസ്ഥകളിലാണ് കാണപ്പെടുന്നത്?

Aപുറക്കാമ്പ് ഖരാവസ്ഥയിലും അകക്കാമ്പ് ദ്രവാവസ്ഥയിലും

Bപുറക്കാമ്പ് ദ്രവാവസ്ഥയിലും അകക്കാമ്പ് ഖരാവസ്ഥയിലും

Cപുറക്കാമ്പ് വാതകാവസ്ഥയിലും , അകക്കാമ്പ് ദ്രവാവസ്ഥയിലും

Dപുറക്കാമ്പ് അർധദ്രവാവസ്ഥയിലും , അകക്കാമ്പ് ഖരാവസ്ഥയിലും

Answer:

B. പുറക്കാമ്പ് ദ്രവാവസ്ഥയിലും അകക്കാമ്പ് ഖരാവസ്ഥയിലും

Read Explanation:

കാമ്പ് (The Core )

  • മാന്റലിന് കീഴ്ഭാഗത്തിനും തൊട്ടു താഴെയായി ഏറ്റവും അന്തർഭാഗത്ത് സ്ഥിതി ചെയ്യുന്ന പാളി

  • 2900 കി. മീ ആഴത്തിൽ അവസാനിക്കുന്ന മാന്റിലിന്റെ അതിർവരമ്പിൽ നിന്നാണ് കാമ്പ് ആരംഭിക്കുന്നത്

  • കാമ്പ് നിർമ്മിച്ചിരിക്കുന്ന ഘനലോഹങ്ങൾ - ഇരുമ്പ് ,നിക്കൽ (Fe ,Ni )

  • കാമ്പ് അറിയപ്പെടുന്ന മറ്റൊരു പേര് - NIFE

പുറക്കാമ്പ് (Outer Core )

  • മിസോസ്ഫിയറിന് താഴെ കാണപ്പെടുന്ന ഭാഗം

  • ഭൂവൽക്കത്തേക്കാൾ രണ്ടിരട്ടിയും മാന്റിലിനേക്കാൾ ഒന്നര ഇരട്ടിയും സാന്ദ്രത കൂടിയ ഭാഗം

  • പുറക്കാമ്പ് ദ്രവാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്

  • S തരംഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഭൂചലനീയ തരംഗങ്ങൾ ഈ മേഖലയിലൂടെ സഞ്ചരിക്കാത്തത് കൊണ്ടാണ് പുറക്കാമ്പ് ദ്രവാവസ്ഥയിൽ കാണപ്പെടുന്നത്

  • പുറക്കാമ്പിന്റെ കനം - 2300 കി. മീ

അകക്കാമ്പ് (Inner Core )

  • ദൃഢതയുള്ളതും പെട്ടെന്ന് പൊട്ടാത്തതുമായ ഭാഗം

  • ഇരുമ്പ് ധാരാളമായി അടങ്ങിയ മേഖല

  • അകക്കാമ്പ് ഖരാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്

  • മുകളിലുള്ള പാളികളുടെ ഉയർന്ന മർദ്ദം കാരണമാണ് അകക്കാമ്പ് ഖരാവസ്ഥയിൽ കാണപ്പെടുന്നത്

  • അകക്കാമ്പിന്റെ കനം - 1200 കി. മീ


Related Questions:

How many years ago did the oxygen-rich atmosphere form on Earth?

രേഖാംശവുമായി ബന്ധപ്പെട്ട് ശരിയാ യതേത് ?

  1. ഭൂമിയുടെ വടക്ക് നിന്നും തെക്ക് ഭാഗത്തേക്ക് പോകുന്ന സാങ്കൽ പ്പിക രേഖകൾ
  2. ഭൂമദ്ധ്യരേഖയെ 90 ഡിഗ്രിയൽ മുറിച്ചു കടക്കുന്നു
  3. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകളാണ് രേഖാംശങ്ങൾ
    Which is another fold mountain formed when the African plate collided with the Eurasian plate?
    ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ഏതാണ് ?
    What is the name of the parallel that separates the Earth into two hemispheres?