App Logo

No.1 PSC Learning App

1M+ Downloads
കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തി?

Aസച്ചിൻ ടെണ്ടുൽക്കർ

Bനവോമി ഒസാക്ക

Cറാഫേൽ നദാൽ

Dടൈഗർ വുഡ്സ്

Answer:

D. ടൈഗർ വുഡ്സ്

Read Explanation:

  • ഒരു വർഷ കാലയളവിലെ കായിക നേട്ടങ്ങളെ മാനദണ്ഡമാക്കി ടീമുകൾക്കും വ്യക്തികൾക്കും നൽകുന്ന പുരസ്കാരമാണ് ലോറസ് സ്പോർട്സ് അവാർഡ്.
  • 'കായിക രംഗത്തെ ഓസ്കാർ' എന്ന് ഈ അവാർഡിനെ വിശേഷിപ്പിക്കുന്നു.
  • 1999ൽ ഏർപ്പെടുത്തിയ ഈ അവാർഡ് 2000 മുതലാണ് നൽകി തുടങ്ങിയത്.

  • ലോകപ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സ് ആയിരുന്നു ആദ്യ ലോറസ് സ്പോർട്സ് അവാർഡ് ജേതാവ്.
  • കാർ റേസിംഗ് താരവും ഫോർമുല വൺ ചാമ്പ്യനുമായ മാക്സ് വെർസ്റ്റപ്പനാണ് 2022ലെ മികച്ച പുരുഷ താരത്തിനുള്ള ലോറസ് സ്പോർട്സ് അവാർഡ് ലഭിച്ചത്.
  • ലോറസ് 'സ്‌പോര്‍ടിങ് മൊമെന്റ് 2000-2020' പുരസ്കാരം നേടിയത് സച്ചിൻ ടെണ്ടുൽക്കറാണ്.
  • ലോറസ് പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ താരമാണ് സച്ചിൻ.

Related Questions:

2022 ഡിസംബർ മാസത്തിലെ കണക്ക് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയതാര് ?
രാജ്യാന്തര ക്രിക്കറ്റിൽ 600 സിക്‌സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ ടെന്നിസ് താരം ആര്?
പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്?
ഐസിസി(ICC) യുടെ 2023 ലെ മികച്ച ട്വൻറി-20 പുരുഷ ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തത് ആരെയാണ് ?