Challenger App

No.1 PSC Learning App

1M+ Downloads

കാരക്കോറം പർവ്വതനിരയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ? 

  1. ട്രാൻസ് ഹിമാലയത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വതനിര ആണിത്. 
  2. അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ. 
  3. 'ഇന്ദിരാ കോൾ' സ്ഥിതിചെയ്യുന്നത് കാരക്കോറം പർവ്വതനിരയിലാണ്

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

കാരക്കോറം

  • ഇന്ദിരാകോൾ സ്ഥിതിചെയ്യുന്ന മലനിര

  • അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അതിർത്തിയായി നിലകൊള്ളുന്ന പർവതനിര

  • ഇന്ത്യയ്ക്കും തുർക്കിമെനിസ്ഥാനും ഇടയിലായി വാട്ടർഷെഡായി നിലകൊള്ളുന്ന പർവതനിര

  • ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് K2 (ഗോഡ്‌വിൻ ആസ്റ്റിൻ) കാരക്കോറം പർവത നിരകളിലാണ്.

  • ഗോഡ്‌വിൻ ആസ്റ്റിന്റെ ഉയരം 8661 മീറ്ററാണ്.

  • ഇത് പാക് അധീന കശ്മീരിലാണ് സ്ഥിതിചെയ്യുന്നത്.

  • 'കൃഷ്ണഗിരി' എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവതനിര

  • റുഡ്യാർഡ് കിപ്ലിംഗിന്റെ 'കിം' എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവതനിര

  • കാരക്കോറം പർവതനിരയുടെ തുടർച്ചയായി ടിബറ്റിൽ സ്ഥിതിചെയ്യുന്ന കൊടുമുടി - കൈലാസം 


Related Questions:

Which region is known as 'The backbone of Himalayas'?
The Nanda Devi is located in which of the following state?
The northern most range of the Himalayas is known as
The Kanchenjunga mountain peak is situated in which state of India?
ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ ഏത് തരം പര്‍വ്വതത്തിനുദാഹരണമാണ് ?