കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്ന രാജ്യം ഏത് ?
Aസ്വീഡൻ
Bനോർവേ
Cഡെന്മാർക്ക്
Dപോർച്ചുഗൽ
Answer:
C. ഡെന്മാർക്ക്
Read Explanation:
- കാറ്റ് - മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്ന് മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനം
- അനിമോളജി - കാറ്റിനെക്കുറിച്ചുള്ള പഠനം
- കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്നത് - ഡെൻമാർക്ക്
- പവനോർജ്ജം - പുനഃസ്ഥാപിക്കാൻ കഴിയുന്നതും പരിസ്ഥിതി സൌഹൃദപരവുമായ ഒരു ഊർജ്ജരൂപം
- പവനവൈദ്യുതി - കാറ്റിന്റെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി
- കാറ്റുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന രാജ്യങ്ങളിൽ ഒന്നാമതുള്ള രാജ്യം - ചൈന
- ഇന്ത്യയുടെ സ്ഥാനം - 4
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - തമിഴ് നാട്
- കന്യാകുമാരി ജില്ലയിലാണ് ഏറ്റവും കൂടുതൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് (380 MW )
- കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങൾ - രാമക്കൽമേട് , കഞ്ചിക്കോട്