കാൽസ്യത്തിന്റെ (Ca - 20) ബാഹ്യതമ ഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം എത്ര?
A4
B2
C3
D1
Answer:
B. 2
Read Explanation:
ബാഹ്യതമ ഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം:
കാൽസ്യത്തിന്റെ (Ca - 20) ബാഹ്യതമഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം അറിയാനായി, ഓരോ ഷെല്ലിലും എത്ര ഇലക്ട്രൊണുകളെ ഉൾകോളളാം എന്ന് അറിഞ്ഞിരിക്കണം.
ഇതിനായി, ഓരോ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യം ഉപയോഗിക്കാവുന്നതാണ്.
2n2 (n = ഷെല്ലുകളുടെ എണ്ണം)
-
- 1st ഷെല്ല് – 2 x 12 = 2
- 2nd ഷെല്ല് – 2 x 22 = 8
- 3rd ഷെല്ല് – 2 x 32 = 18
- 4th ഷെല്ല് – 2 x 42 = 32
കാൽസ്യത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം:
- ഇത് ഉപയോഗിച്ച് കാൽസ്യത്തിന്റെ (Ca - 20) വിവിധ ഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം അറിയാൻ സാധികുന്നു.
- Ca – 20: 2, 8, 10 എന്നാണ് എഴുതേണ്ടത്.
- എന്നാൽ ഇങ്ങനെ ആയാൽ കാൽസ്യത്തിന് സ്ഥിരത കൈവരിക്കാൻ, സാധിക്കില്ല,
- അതിനാൽ, നമ്മൾ ഇപ്രകാരം എഴുതുന്നു.
Ca – 20: 2, 8, 8, 2
കാരണം, ഓരോ മൂലകവും അതിന്റെ പുറം ഷെല്ലിലെ ഇലക്ട്രോണുകൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു.
ഒക്ടറ്റ് റൂൾ (Octet Rule):
- പ്രധാന ഗ്രൂപ്പ് മൂലകങ്ങളുടെ, ഓരോ ആറ്റത്തിനും അതിന്റെ വാലൻസ് ഷെല്ലിൽ 8 ഇലക്ട്രോണുകൾ ഉള്ള വിധത്തിൽ, ബോണ്ടു ചെയ്യാൻ പ്രവണത കാണിക്കുന്നു. ഈ സിദ്ധാന്തത്തെയാണ് ഒക്ടറ്റ് റൂൾ എന്ന് പറയപ്പെടുന്നത്.
- ഒക്ടറ്റ് റൂൾ അനുസരിച്ച്, ഓരോ മൂലകവും, ഇലക്ട്രോണുകൾ സ്വീകരിച്ചോ, ദാനം ചെയ്തോ, അതിന്റെ വാലൻസ് ഷെൽ ഇലക്ട്രോൺ പൂർത്തിയാക്കാൻ ശ്രമിക്കുന്നു.
Note:
Ca – 20: 2, 8, 8, 2
അതിനാൽ,കാൽസ്യത്തിന്റെ ബാഹ്യതമഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം, 2 ആണ്.
