App Logo

No.1 PSC Learning App

1M+ Downloads
കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aപാമ്പാർ

Bഭവാനി

Cപമ്പാനദി

Dകബനി

Answer:

A. പാമ്പാർ

Read Explanation:

  • ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 25 കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ.
  • 'തലയാർ' എന്നും പേരുണ്ട്.
  • ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവ പാമ്പാറിന്റെ പ്രധാന ഉപനദികളാണ്.
  • പാമ്പാറും തേനാറും തമിഴ്‌നാട്ടിൽവെച്ച് സംഗമിച്ചാണ് കാവേരിയുടെ പ്രധാന പോഷകനദികളിലൊന്നായ അമരാവതി രൂപമെടുക്കുന്നത്.
  • തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്.
  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദിയാണ് പാമ്പാർ.
  •  കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം 25 കിലോമീറ്റർ ആണ്

Related Questions:

Aranmula boat race, one of the oldest boat races in Kerala, is held at :

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1.കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ.

2.കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി നടത്തുന്ന നദി.

3.ബേപ്പൂരിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന നദി.

4.കേരളത്തിലെ 4 ജില്ലകളിലൂടെ ഒഴുകുന്ന നദി

പുനലൂർ തൂക്കുപാലം ഏത് നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ?
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?

Choose the correct statement(s)

  1. The Chalakudy River forms from the confluence of five rivers.

  2. The Sholayar Hydroelectric Project is located on the Pamba River.