App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീയുടെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരാണ് ?

Aആശ വർഗീസ്

Bസബീന എസ്

Cരാഖി പി ആർ

Dജാഫർ മാലിക്

Answer:

D. ജാഫർ മാലിക്

Read Explanation:

കുടുംബശ്രീ

  • സംസ്ഥാനസർക്കാരും നബാര്‍ഡും തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി.
  • 1998 മേയ്‌ 17 നു പ്രധാനമ്രന്തി അടല്‍ ബിഹാരി വാജ്പേയിയാണ്‌ മലപ്പുറത്തു കുടുംബ്രശീയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.
  • പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത് - 1994 ൽ (ആലപ്പുഴ മുനിസിപ്പാലിറ്റി)

  • നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1
  • കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേര് - State Poverty Eradication Mission (SPEM)
  • കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍ - തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി
  • കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോള്‍ കേരള സ്വയംഭരണ വകുപ്പ്‌ മന്ത്രി - പാലൊളി മുഹമ്മദ് കുട്ടി

  • കുടുംബശ്രീയുടെ ആപ്തവാക്യം - സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌
  • എഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ - കുടുംബശ്രീ
  • കുടുംബശ്രീ വെബ്‌പോര്‍ട്ടല്‍ - Sthree Sakthi

  • കുടുംബശ്രീയുടെ ത്രിതല ഘടനയില്‍ ഏറ്റവും അടിസ്ഥാന ഘടകം - അയല്‍ക്കൂട്ടം (NHG)
  • അടിസ്ഥാന ഘടകമായ അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ്‌ തലത്തിലുള്ള സംഘം - മേഖലാ വികസന സൊസൈറ്റി (ADS)
  • കുടുംബശ്രീയുടെ ഏറ്റവും ഉയര്‍ന്നതും, പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി തലത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സംവിധാനം - കമ്മ്യൂണിറ്റി വികസന സൊസൈറ്റി (CDS)
  • ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ്‌ - മനസ്വിനി (കോട്ടയം)

പ്രധാന കുടുംബശ്രീ പദ്ധതികൾ

  • രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ സ്വന്തം വീടുകളില്‍ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി - സാന്ത്വനം

  • ഉപഭോക്താക്കള്‍ക്ക്‌ സുരക്ഷിതമായ കോഴി ഇറച്ചി ലഭ്യമാക്കുന്നതിനുവേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റ്‌ - കുടുംബ്രശീ ചിക്കന്‍

  • കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി - തെളിമ

  • മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കു വേണ്ടി കുടുംബശ്രീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിച്ച പ്രത്യേക സ്കൂളുകള്‍ - ബഡ്‌സ്‌ സ്‌കൂള്‍ (BUDS School)

  • കുടുംബ്രശീയുടെ ആദ്യ BUDS School സ്ഥാപിതമായത്‌ - വെങ്ങാനൂർ (2004)

  • 18 വയസ്സിനു മുകളിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി കുടുംബശ്രീ ആരംഭിച്ച സംരംഭം - ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ

  • കേരളത്തിലുണ്ടായ പ്രളയത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കുവേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തൊഴിൽ പരിശീലന പരിപാടി - Arise

  • ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധിതി - തീർത്ഥം

  • കേരളത്തിലെ നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക്‌ ഭക്ഷണവും താമസവും ഒരുക്കാനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി - She Lodges

  • മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്ക്‌ തൊഴിലവസരങ്ങളും വരുമാന ലഭ്യതയും ഉറപ്പാക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി - പശു സഖി
  • സംസ്ഥാനത്തെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ ആക്കുന്നതിന്‌ വേണ്ടി ആരംഭിച്ച സോഫ്റ്റ്‌വെയർ - ശ്രേഷ്ഠ

     

  • കൂട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുക, പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രചോദനവും നല്‍കുക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്തുക എന്നീ ലക്ഷ്യങ്ങളുമായി കുടുംബശ്രീ ആരംഭിച്ച പദ്ധതി - ബാലസഭ

     

  •  സര്‍ക്കാര്‍/സ്വകാരൃ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി - നാനോ മാര്‍ക്കറ്റ്‌

     

  • ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നിയമസഹായം, കൗണ്‍സിലിംഗ്‌ ക്ലാസുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, ആരോഗ്യ സംരക്ഷണ നിര്‍ദ്ദേശങ്ങള്‍ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി - സ്നേഹിത

     

  • ക്രേന്ദ ഗവണ്‍മെന്റ്‌ പദ്ധതിയായ "ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി" പ്രകാരം കേരള സർക്കാരിന് കീഴിൽ കുടുംബശ്രീയും സാമൂഹ്യക്ഷേമ വകുപ്പും സംയുക്തമായി ആറ്‌ മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പോഷകാഹാരം - അമൃതം ന്യൂട്രിമിക്‌സ്


Related Questions:

2024 മെയ്യിൽ കെഎസ്ഇബിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്
കേന്ദ്ര ഭവന കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022 - 23 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?
ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി കേരള വനം വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത് ?
2023 ഏപ്രിലിൽ നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ നിയമം പാസ്സാക്കിയ രാജ്യം ഏതാണ് ?
2024 ൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക് കോൺക്ലേവിന് വേദിയാകുന്നത് എവിടെ ?