App Logo

No.1 PSC Learning App

1M+ Downloads
"കുട്ടനാട്" ഏത് ജില്ലയിലാണ്?

Aആലപ്പുഴ

Bഎറണാകുളം

Cപാലക്കാട്

Dതൃശ്ശൂർ

Answer:

A. ആലപ്പുഴ

Read Explanation:

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.


Related Questions:

കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു ?
തമിഴ്നാട് , കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള ജില്ല ഏത്?
എറണാകുളം ജില്ല രൂപീകൃതമായ വർഷം ഏത് ?
വനം വകുപ്പിന് കീഴിൽ കടലാമകളെ സംരക്ഷിച്ചു വരുന്ന മുതിയം കടൽത്തീരം കേരളത്തിൽ ഏത് ജില്ലയിലാണ്?
തരം തിരിക്കാൻ കഴിയാത്ത മാലിന്യങ്ങളിൽ നിന്ന് ഇന്ധനം നിർമ്മിക്കുന്ന "Refuse Derived Fuel Plant" കേരളത്തിൽ എവിടെയാണ് ആദ്യമായി സ്ഥാപിച്ചത് ?