കുട്ടി പ്രകൃതിയിൽ നിന്നും അനുഭവങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും മൂല്യങ്ങൾ സ്വായത്തമാക്കിക്കൊള്ളുമെന്ന് പ്രഖ്യാപിച്ച ദാർശനികൻ :Aബ്രൂണർBറൂസ്സോCകൊമീനിയസ്DടാഗോർAnswer: B. റൂസ്സോ Read Explanation: ജീൻ ജാക്വസ് റുസ്സോ വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ച ഫ്രഞ്ച് ചിന്തകനാണ്. ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അദ്ദേഹത്തിൻറെ ക്യതിയായ എമിലിയിൽ പറയുന്നു. കുഞ്ഞുങ്ങളെ മാതൃഭാഷ സംസാരിക്കാൻ ശീലിപ്പിക്കുക. പ്രകൃതിയുമായി അടുത്തറിയാൻ ചെടികളും പൂക്കളുമൊത്ത് സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യങ്ങൾ ലഭ്യമാക്കുക. "നെഗറ്റീവ് വിദ്യാഭ്യാസം" എന്ന ആശയം മുന്നോട്ടുവച്ചത് റൂസ്സായാണ്. ശിശുവിന്റെ പ്രവണതകൾക്കും ശേഷികൾക്കും അനുസരണമായ വിദ്യാഭ്യാസമാണ് നെഗറ്റീവ് വിദ്യാഭ്യാസം കുട്ടികളുടെ നൈസർഗ്ഗികമായ വാസനകൾക്ക് മുൻതൂക്കം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാകണം വിദ്യാഭ്യാസം. Read more in App