App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ കാണുന്ന ഒരു ഭാഷാ വൈകല്യമാണ് :

Aലജ്ജ

Bകൊഞ്ഞ

Cഅനുകരണം

Dഅപകർഷത

Answer:

B. കൊഞ്ഞ

Read Explanation:

പ്രധാന ഭാഷണ വൈകല്യങ്ങൾ:

  1. കൊഞ്ഞ (Lisping)
  2. അസ്പഷ്ടത (Slurring)
  3. വിക്ക് - ഗോഷ്ഠി (Stuttering and Stammering)

 

കൊഞ്ഞ (Lisping):

    ശൈശവത്തിലെ ഭാഷാ രീതി മാറ്റമില്ലാതെ തുടരുന്ന അവസ്ഥ.

 

അസ്പഷ്ടത (Slurring):

     അക്ഷരങ്ങൾ കൂട്ട് പിണഞ്ഞ്, ഭാഷണം വ്യക്തമല്ലാത്ത അവസ്ഥ.

കാരണം:

  1. ഭയം മൂലമുണ്ടാകുന്ന വൈകാരിക പിരിമുറുക്കങ്ങൾ.
  2. ഭാഷാവയവങ്ങളുടെ വൈകല്യം.

 

വിക്ക് - ഗോഷ്ഠി (Stuttering and Stammering):

  • വാക്കുകൾ ഉച്ചരിക്കുമ്പോൾ, ചില അക്ഷരങ്ങൾ, ഉച്ചരിക്കാൻ സാധിക്കാതെ ഒരക്ഷരം തന്നെ ആവർത്തിച്ച് പറയുന്ന അവസ്ഥയാണ്, വിക്ക്. 
  • അക്ഷരം ഉച്ചരിക്കാൻ ശ്രമിക്കുമ്പോൾ, മുഖത്ത് വന്നു ചേരുന്ന വൈകൃതത്തെ സൂചിപ്പിക്കുന്നതാണ്, ഗോഷ്ഠി. 

കാരണം:

  1. നാഡീ സംബന്ധമായ പ്രശ്നം
  2. ഉത്കണ്ഠ, ഭയം, മോഹഭംഗം, വൈരാഗ്യം തുടങ്ങിയ വൈകാരിക പ്രശ്നങ്ങൾ (വൈകാരിക പിരിമുറുക്കം).

 


Related Questions:

മനശാസ്ത്രത്തെ വ്യവഹാരങ്ങളുടെ പഠനം ആയി അംഗീകരിച്ച മനഃശാസ്ത്രജ്ഞൻ ആണ് ?
പരീക്ഷയിൽ നല്ല വിജയം നേടിയ ഒരു കുട്ടിയും ഉയർന്ന നേട്ടം കൈവരിച്ച ഒരു അധ്യാപകനും ഒരുപോലെ പറയുന്നു, കഠിനാധ്വാനവും ഭാഗ്യവുമാണ് എല്ലാത്തിനും കാരണം . ഇതിനെ താങ്കൾ ഏത് സിദ്ധാന്തവുമായി ബന്ധപ്പെടുത്തും?
പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തി ബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം?
പഠനത്തെ സ്വാധീനിക്കുന്ന ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾ ഏതെല്ലാം ?
പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തെതേത് ?