Challenger App

No.1 PSC Learning App

1M+ Downloads
'കുട്ടികളിൽ ചിന്തയും ഭാഷയും ഒരുമിച്ചല്ല വികസിക്കുന്നത്, രണ്ടും വ്യത്യസ്തമായ വികാസ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്' . ഭാഷാവികാസം സംബന്ധിച്ച ഈ കാഴ്ച്ചപ്പാട് ആരുടേതാണ് ?

Aസ്കിന്നർ

Bപിയാഷെ

Cവൈഗോഡ്കി

Dനോം ചോംസ്കി

Answer:

C. വൈഗോഡ്കി

Read Explanation:

  • ആദ്യകാലത്ത് ഇവാൻ പാവ് ലോവിന്റെ ആരാധകനായിരുന്ന വൈഗോഡ്കി പിന്നീട് സ്വന്തം വഴി കണ്ടെത്തി.
  • വ്യവഹാരവാദത്തിനും ജ്ഞാനനിർമ്മിതിവാദത്തിനും പകരം സാമൂഹ്യജ്ഞാനനിർമ്മിതിവാദത്തിൽ അധിഷ്ഠിതമായ ഒരു മനഃശാസ്ത്രപദ്ധതിക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. 
  • മനുഷ്യന്റെ വികാസത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ വഹിക്കുന്ന പങ്കിനെ കുറിച്ചാണ് തന്റെ ഹ്രസ്വജീവിതത്തിനിടയിൽ വൈഗോഡ്കി ആഴത്തിൽ പഠനം നടത്തിയത്.

Related Questions:

രോഗാണുക്കളാൽ മലിനമാകുമെന്ന് ഭയപ്പെടുന്ന ഒരാൾ കൈകൾ ആവർത്തിച്ച് കഴുകുന്നു, അല്ലെങ്കിൽ തന്റെ കുടുംബത്തെ ദ്രോഹിക്കുമെന്ന് ഭയപ്പെടുന്ന ഒരാൾ ചിന്തയെ നിർവീര്യമാക്കാൻ ഒരു പ്രവൃത്തി ഒന്നിലധികം തവണ ആവർത്തിക്കാനുള്ള പ്രേരണകാണിക്കുന്നു - ഇവ ഏതുതരം ഉത്കണ്ഠക്ക് ഉദാഹരണമാണ് ?
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിജിത് അധ്യാപികയുടെ പാട്ട് കേട്ട് കരച്ചിൽ പെട്ടന്ന് നിർത്തുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശിശുവികാസങ്ങളുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രകടമാകുന്നത് ?
നഴ്സറി സ്കൂൾ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത് :
താഴെ പറയുന്നവയിൽ വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ഞാൻ കരഞ്ഞാൽ അമ്മ വരും, വസ്തുക്കൾ താഴെയിട്ടാൽ ഒച്ചയുണ്ടാകും എന്നിങ്ങനെ കാര്യകാരണ ബന്ധങ്ങളെക്കുറിച്ച് ആദ്യധാരണ ഉടലെടുക്കുന്ന വൈജ്ഞാനിക വികസ ഘട്ടമാണ് ?