App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ വിമർശനചിന്ത വളർത്തുന്നതിനും ഒരു വിഷയത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ വിശകലനം ചെയ്യാനും പ്രാപ്തരാക്കുന്ന പഠന തന്ത്രം ?

Aസെമിനാർ

Bഗവേഷണം

Cപ്രോജക്ട്

Dസംവാദം

Answer:

D. സംവാദം

Read Explanation:

സംവാദാത്മക പഠനതന്ത്രം 

  • പ്രൈമറി ക്ലാസുകളിൽ പ്രധാനമായും ഉപയോഗിക്കുന്ന പഠന തന്ത്രമാണ് സംവാദാത്മക പഠന തന്ത്രം

ചർച്ച (Discussion)

  • ഒരു നിശ്ചിത ലക്ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും മുഖാമുഖം കൈമാറുന്ന പ്രക്രിയയാണ് - ചർച്ച
  • രണ്ടുതരം ചർച്ചകൾ :-
    1. ഔപചാരികം
    2. അനൗപചാരികം
  • ക്ലാസുമുറികളിൽ സാധാരണ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകൾ അനൗപചാരിക ചർച്ചകൾ
  • സംവാദം, പാനൽ ചർച്ചകൾ, സെമിനാർ, സിപോസിയം എന്നിവ ഔപചാരികമായ ചർച്ചാ രൂപങ്ങളാണ്

സംവാദം (Debate)

  • രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചാ രൂപം - സംവാദം
  • കുട്ടികളെ പ്രചോദിപ്പിക്കുകയും ശേഷി വികാസത്തിന് സഹായിക്കുകയും ചെയ്യുന്ന ആശയ വിനിമയ രീതി - സംവാദം
  • കുട്ടികളിൽ വിമർശനചിന്ത വളർത്തുന്നതിനും ഒരു വിഷയത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ വിശകലനം ചെയ്യാനും പ്രാപ്തരാക്കുന്ന പഠന തന്ത്രം - സംവാദം
  • പഠിതാവിന്റെ തദ്ദേശവിനിമയ ശേഷി വർധിപ്പിക്കാനും പ്രതിപക്ഷ ബഹുമാനം വളർത്താനും സഹായിക്കുന്ന പഠനതന്ത്രം - സംവാദം

സെമിനാർ (Seminar)

  • ആശയങ്ങളുടെ വിശകലനത്തിനും വിശദീകരണത്തിനും സഹായിക്കുന്ന ഒരു നൂതന പഠന തന്ത്രമാണ് - സെമിനാർ 
  • മുൻകൂട്ടി നിശ്ചയിച്ച ഒരു വിഷയത്തിൽ ഒന്നോ അതിൽ കൂടുതലോ പഠിതാക്കൾ പ്രബന്ധം തയ്യാറാക്കുകയും മോഡറേറ്ററുടെയും മറ്റു സഹ പഠിതാക്കളുടെയും മുന്നിൽ വിഷയം അവതരിപ്പിക്കുകയും ചെയ്യുന്നു.

Related Questions:

The practice of using a wide variety of assessment methods is known as:
ഒരു പാഠഭാഗത്തിന്റെ / യുണിറ്റിന്റെ വിനിമയത്തിനു ശേഷം എന്തൊക്കെ പഠിച്ചു എന്നു വിലയിരുത്തുന്ന പ്രക്രിയ ഏത് ?
പ്രകടനപര ബുദ്ധിമാപിനി ഏറ്റവും അനുയോജ്യമായത് ?
താഴെപ്പറയുന്ന മനഃശാസ്ത്ര വിഭാഗങ്ങളിൽ പ്രയുക്ത മനശാസ്ത്ര വിഭാഗത്തിൽ പെടാത്തത് ഏത് ?
The chart which shows the developments and relationships of concepts is: