Challenger App

No.1 PSC Learning App

1M+ Downloads

കുട്ടികളുടെ സാമൂഹികവൽക്കരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഏജൻസികൾ താഴെക്കൊടുത്തിരിക്കുന്നു. അവയെ ക്രമത്തിൽ ആക്കുക 

  1. പിയർ ഗ്രൂപ്പ് 
  2. സമുദായം
  3. വീട് 
  4. സ്കൂൾ 

Acadb

Babcd

Cbcad

Ddbac

Answer:

A. cadb

Read Explanation:

വിദ്യാഭ്യാസ ഏജൻസികൾ

  1. കുടുംബം
  2. പിയർ ഗ്രൂപ്പ് 
  3. വിദ്യാലയം
  4. സമുദായം
  5. ഭരണകൂടം

കുടുംബം (Family)

  • വിദ്യാഭ്യാസത്തിനുള്ള പ്രാഥമിക ഏജൻസിയായി കരുതപ്പെടുന്നത് - കുടുംബം
  • സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രാഥമിക സംഘമാണ് കുടുംബം.
  • Family എന്ന പദം രൂപം കൊണ്ടത് ഭൃത്യൻ എന്നർത്ഥം വരുന്ന Famulus എന്ന റോമൻ പദത്തിൽ നിന്നാണ്.

 

പിയർ ഗ്രൂപ്പ് 

  • ഒരേ പ്രായപരിധിയിലും സമൂഹ പദവിയിലും പെടുന്ന കുട്ടികളടങ്ങിയ ചെറുസംഘമാണ് പിയർ ഗ്രൂപ്പ്.
  • കുടുംബത്തിനു പുറത്ത് രൂപം കൊള്ളുന്ന ആദ്യത്തെ സാമൂഹിക സംഘമാണ് പിയർ ഗ്രൂപ്പ്.
  • വിവിധ തരം പിയർ ഗ്രൂപ്പുകൾ :- കളിക്കൂട്ടങ്ങൾ, ഗാങ്ങുകൾ, ക്ലിക്കുകൾ

 

വിദ്യാലയം

  • വളരുന്ന തലമുറയുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഔപചാരിക ഏജൻസിയാണ് വിദ്യാലയം.
  • കുട്ടികൾക്ക് അറിവ് നേടാനുള്ള പ്രധാന സ്രോതസ്സാണ് വിദ്യാലയം. 
  • സത്യത്തെ അസത്യത്തിൽ നിന്നും വസ്തുതകളെ പ്രചരണങ്ങളിൽ നിന്നും വേർതിരിച്ചറിയാനും അറിവുകളെ ജീവിത സന്ദർഭങ്ങളിൽ പ്രയോഗിക്കാനുമുള്ള കഴിവ് കുട്ടി നേടുന്നതും വിദ്യാലയത്തിൽ നിന്നാണ്.

 

സമുദായം (Community)

  • ഏറ്റവും വലിയ അനൗപചാരിക സാമൂഹിക സംഘമാണ് - സമുദായം 
  • ഒരു പ്രത്യേക പ്രദേശത്ത് ഒരുമിച്ച് ജീവിച്ച്, പൊതുവായ പാരമ്പര്യ വിധികളും നാട്ടുനടപ്പുകളും ആചാരങ്ങളും പങ്കുവെയ്ക്കുന്ന ഒരു കൂട്ടം ജനങ്ങളാണ് - സമുദായം

 

ഭരണകൂടം (State)

ജനങ്ങളെ ഭരിക്കുന്നതിനു വേണ്ടി സംവിധാനം ചെയ്യുന്ന ഏറ്റവും വലിയ രാഷ്ട്രീയ സംഘമാണ് ഭരണകൂടം.


Related Questions:

'Peterpan Syndrome' is associated with
ഒരു സംഘത്തിലെ സാമൂഹ്യ ബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം :
A child who struggles with math concepts, particularly understanding numerical relationships and concepts like time and money, might be showing signs of:
Running of words together is a speech defect known as:
അഞ്ജന 7-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അവൾ വീട്ടിൽ വളരെ കുറച്ച് മാത്രമേ സംസാരിക്കാറുള്ളു. എന്നാൽ സ്കൂളിലെ ത്തിയാൽ അവൾ വാചാലയാകും - ഇത് കാണിക്കുന്നത് :