App Logo

No.1 PSC Learning App

1M+ Downloads
കുമാരനാശാൻ അവസാനം രചിച്ച ഖണ്ഡകാവ്യം ?

Aവീണപൂവ്

Bകരുണ

Cപ്രരോദനം

Dനളിനി

Answer:

B. കരുണ

Read Explanation:

കുമാരനാശാൻ

  • ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)
  • അച്ഛൻ : നാരായണൻ പെരുങ്ങാടി
  • അമ്മ : കാളിയമ്മ
  • മരണം : 1924 ജനുവരി 16

  • ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • കുമാരു എന്നായിരുന്നു യഥാർഥ പേര്.
  • ശ്രീനാരായണഗുരു കുമാരുവിനെ മദ്രാസിലും കൽക്കട്ടയിലും വിട്ട് പഠിപ്പിച്ചു.
  • കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയതോടെയാണ് അദേഹം കുമാരനാശാൻ എന്നറിയപ്പെട്ട് തുടങ്ങിയത്.
  • എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു.
  • കുമാരനാശാൻ , എം ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം പ്രസിദ്ധീകരിച്ചത്.
  • വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചു.
  • മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയ മലയാള കവി.
  • ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ച വ്യക്തി.
  • ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാള കവി 
  • കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
  • മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
  • കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ
  • ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച കൃതി - ദിവ്യകോകിലം
  • ദിവ്യകോകിലം ആലപിച്ചത് - സി.കേശവൻ
  • എ.ആർ.രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചു കുമാരനാശാൻ രചിച്ച കൃതി - പ്രരോദനം
  • ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ
  •  'ശ്രീനാരായണ ഗുരു' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ് -കുമാരനാശാൻ
  • കുമാരനാശാൻ അവസാനം രചിച്ച ഖണ്ഡകാവ്യം - കരുണ
  • വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം - കരുണ

പ്രധാന രചനകൾ

  • വീണപൂവ്
  • നളിനി
  • ലീല
  • ദുരവസ്ഥ
  • പ്രരോദനം
  • ചിന്താവിഷ്ടയായ സീത
  • കരുണ
  • ചണ്ഡാലഭിക്ഷുകി
  • മണിമാല
  • വനമാല
  • പുഷ്പവാടി
  • ഏഴാം ഇന്ദ്രിയം
  • വിവർത്തനങ്ങൾ
  • ബുദ്ധചരിതം
  • സൗന്ദര്യലഹരി
  • ബാലരാമായണം

നാമവിശേഷണങ്ങൾ

  • വിപ്ലവത്തിന്റെ ശുക്രനക്ഷത്രം
  • സ്നേഹഗായകൻ

 


Related Questions:

അയ്യങ്കാളി വില്ലവണ്ടി യാത്ര നടത്തിയത് :
Who founded 'Advita Ashram' at Aluva in 1913?

 Read the following statements and choose the correct answer. 

I. Jathinasini Sabha was founded by Anandatheerthan 

II. Yachana Yathra was lead by Pandit Karuppan 

The temple where Sreenarayana Guru installed a mirror :
Sree Narayanaguru was born at: