App Logo

No.1 PSC Learning App

1M+ Downloads
കുറഞ്ഞ പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ കർഷകർക്ക് നൽകാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി :

Aപ്രധാനമന്ത്രി ഫസൽ ബീമാ യോജന

Bപ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി

Cപ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന

Dദേശീയ കൃഷി വികാസ് യോജന

Answer:

A. പ്രധാനമന്ത്രി ഫസൽ ബീമാ യോജന

Read Explanation:

കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ

  • 1950 കളുടെ അവസാനത്തോടെ കാർഷികോൽപ്പാദനം നിശ്ചലമായി ഇത് പരിഹരിക്കാൻ ആവിഷ്‌കരിച്ച പദ്ധതികൾ

  • തീവ്രകാർഷിക ജില്ലാ പദ്ധതി (Intensive Agricultural District Programme) (IADP)

  • തീവ്രകാർഷിക പ്രദേശ പദ്ധതി (Intensive Agricultural Programme)

  • ഇന്ത്യയിൽ കാർഷിക വികസനത്തിൽ പ്രാദേശിക തുലനം സൃഷ്ടിക്കുന്നതിനായി കാർഷിക ആസൂത്രണം നടപ്പിലാക്കിയ വർഷം - 1988 

  • 1990-കളിൽ ഉദാരവൽക്കരണ നയത്തിന്റെയും സ്വതന്ത്ര വിപണി സമ്പദ്വ്യവസ്ഥയുടെയും തുടക്കം ഇന്ത്യയുടെ കാർഷിക വികസനത്തിന്റെ ഗതിയെ സ്വാധീനിച്ചു.

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (PMKSY)

  • കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 2015-ൽ ഭാരത സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി

  • ജലസമ്പത്തിൻ്റെ നയപരമായ ഉപയോഗം മൂലം 'ഒരു കണിക ജലത്തിൽ നിന്ന് കൂടുതൽ വിളവ്’ എന്ന ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്ക്കരിച്ചത്.

National Agriculture Market (e-NAM Scheme)

  • കർഷകർക്ക് ആദായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 2016-ൽ ആരംഭിച്ച പാൻ ഇന്ത്യ ഇലക്ട്രോണിക് ട്രേഡിംഗ് പോർട്ടൽ.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY)

  • കുറഞ്ഞ പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ കർഷകർക്ക് നൽകാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY)

  • പ്രധാനമന്ത്രി ഫസൽ ബീമായോജന പ്രകാരം കേരളത്തിൽ നെല്ല് മുഖ്യവിളയായി തിരഞ്ഞെടുത്ത ജില്ലകൾ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട

കർഷകരുടെ ഉന്നമനത്തിനായി ഇന്ത്യൻ ഗവൺമെന്റ് കൊണ്ടുവന്ന പദ്ധതികൾ 

കിസാൻ ക്രെഡിറ്റ് കാർഡ് (KCC)

  • വ്യക്തിഗത അപകട ഇൻഷുറൻസ് സ്കീം (Personal Accident Insurance Scheme (PAIS)

  • ആവശ്യാനുസരണവും സമയബന്ധിതവുമായി കർഷകർക്ക് വായ്‌പ നൽകുന്നതിനുള്ള വായ്‌പ വിതരണ പദ്ധതി കിസാൻ ക്രെഡിറ്റ് കാർഡ്.

  • കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നടപ്പിലാക്കിയ വർഷം 1998

PM-AASHA (Pradhan Mantri Annadata Aay Sanrakshan Abhiyan)

  • കർഷകരുടെ ഉത്പന്നങ്ങൾക്ക് ലാഭകരമായ വില ലഭിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച umbrella scheme.

Jai Kisan Rin Mukti Yojana

  • കാർഷിക കടം എഴുതിത്തള്ളുന്നതിന് Jai Kisan Rin Mukti Yojana ആരംഭിച്ച സംസ്ഥാനം മധ്യപ്രദേശ് .

ഗംഗ കല്ല്യാൺ യോജന

  • കർഷകർക്ക് കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്രഗവൺമെൻ്റ് ആരംഭിച്ച പദ്ധതി 

സഞ്ജീവനി

  • ഔഷധസസ്യങ്ങളുടെ കൃഷിയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യബോർഡ് ആരംഭിച്ച പദ്ധതി

National Mission on Natural Farming (NMNF) 

  • ഇന്ത്യയിൽ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി കർഷകക്ഷേമമന്ത്രാലയം വികസിപ്പിച്ച പോർട്ടൽ

കിസാൻ കി ബാത്ത്

  • കർഷകരെ ബോധവത്കരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിൻ്റെ മാതൃകയിൽ ആരംഭിക്കുന്ന പ്രതിമാസ പരിപാടി .

രാഷ്ട്രീയ കാമധേനു ആയോഗ്

  • പശു സംരക്ഷണം ഉൽപാദനക്ഷമത കൂട്ടൽ എന്നിവയ്ക്കും മറ്റ് പശുക്ഷേമ പദ്ധതികൾക്കുമായി പ്രഖ്യാപിച്ച പദ്ധതി

ഓപ്പറേഷൻ കാമധേനു

  • അനധികൃത പശുകടത്ത് തടയാൻ ജമ്മു & കാശ്മീർ പോലീസ് ആരംഭിച്ച പരിശോധന  

രാഷ്ട്രീയ ഗോകുൽ മിഷൻ

  • തദ്ദേശീയ ഇനം പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി


Related Questions:

ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്?
Which one of the following pairs is correctly matched with its major producing state?
ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
എനിക്ക് ഒരേയൊരു സംസ്‌കാരം മാത്രമേ അറിയൂ അതാണ് കൃഷി എന്ന് പരാമർശിച്ചത് ആര് ?
2025 ഫെബ്രുവരിയിൽ നാഷണൽ ബ്യുറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോർസിൻ്റെ (NBAGR) ദേശീയ അംഗീകാരം ലഭിച്ച "ത്രിപുരേശ്വരി" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന തദ്ദേശീയയിനം ജീവിയാണ് ?