കൂട്ടത്തിൽപ്പെടാത്തതേത് ?
Aസ്വകാര്യവൽക്കരണം
Bദേശസാൽക്കരണം
Cഉദാരവൽക്കരണം
Dആഗോളവൽക്കരണം
Answer:
B. ദേശസാൽക്കരണം
Read Explanation:
- സ്വകാര്യവൽക്കരണം ,ഉദാരവൽക്കരണം ,ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിൽ ഉൾപ്പെടുന്നവയാണ്
- സ്വകാര്യവൽക്കരണം - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവ്വഹണ ചുമതലയോ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അറിയപ്പെടുന്നത്
- ഉദാരവൽക്കരണം - രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം
- ആഗോളവൽക്കരണം - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്