App Logo

No.1 PSC Learning App

1M+ Downloads
കൂനൻ കുരിശുസത്യം ഏത് വിഭാഗക്കാരുമായി ബന്ധപ്പെട്ടതാണ്?

Aലത്തീൻ ക്രിസ്ത്യാനികൾ

Bസുറിയാനി ക്രിസ്ത്യാനികൾ

Cമാർത്തോമാ ക്രിസ്ത്യാനികൾ

Dയാക്കോബായ ക്രിസ്ത്യാനികൾ

Answer:

B. സുറിയാനി ക്രിസ്ത്യാനികൾ

Read Explanation:

കൂനൻ കുരിശ് സത്യം

  • ഉദയംപേരൂർ സുന്നഹദോസിനു ശേഷം സുറിയാനി ക്രിസ്ത്യാനികൾ ലത്തീൻ ബിഷപ്പുമാരുടെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത സംഭവമാണ് കൂനൻ കുരിശു സത്യം.

  • കേരളത്തിൽ ക്രിസ്തുമത വിശ്വാസികൾക്കിടയിൽ പിളർപ്പ് ഉണ്ടാക്കിയ സംഭവം

  • കൂനൻ കുരിശ് പ്രതിജ്ഞ നടന്നവർഷം 1653 ജനുവരി 3

  • കൂനൻ കുരിശ് പ്രതിജ്ഞ നടന്ന സ്ഥലം : മട്ടാഞ്ചേരി പഴയ കുരിശ്ശിന് മുന്നിൽ.

  • കൂനൻ കുരിശുസത്യം സുറിയാനി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ടതാണ്

  • പോർച്ചുഗീസുകാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് സുറിയാനി ക്രിസ്ത്യാനികൾ റോമൻ കത്തോലിക്കാ സഭയുടെ ആധിപത്യം ഉപേക്ഷിക്കാൻ തീരുമാനിച്ചു.

  • ഇതിന്റെ ഭാഗമായി അവർ മട്ടാഞ്ചേരി പള്ളിയിൽ ഒത്തുചേർന്ന് പ്രതിജ്ഞയെടുത്തു.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരൻ എന്നറിയപ്പെടുന്നത്  ടി കെ മാധവനാണ്
  2. "വൈക്കം വീരർ" (വൈക്കം ഹീറോ) എന്നറിയപ്പെട്ടത് ഇ വി രാമസ്വാമി നായ്ക്കറായിരുന്നു
  3. ഇ വി രാമസ്വാമി നായ്ക്കറുടെ സ്മാരകം വൈക്കത്ത് സ്ഥിതിചെയ്യുന്നു.
    “സമത്വ സമൂഹ സൃഷ്ടി' എന്ന ലക്ഷ്യത്തോടെ “അയിത്തോച്ചാടനം" സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റിയ കേരളത്തിലെ പ്രക്ഷോഭം :
    പൈച്ചിരാജെയെന്നും , കൊട്ട്യോട്ട്‌ രാജെയെന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ് :
    Paliath Achan was the Chief Minister of :
    Who is popularly known as 'Kerala Simham'?