App Logo

No.1 PSC Learning App

1M+ Downloads
കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

A42-ാം ഭേദഗതി

B52-ാം ഭേദഗതി

C62-ാം ഭേദഗതി

D72-ാം ഭേദഗതി

Answer:

B. 52-ാം ഭേദഗതി

Read Explanation:

കൂറുമാറ്റ നിരോധന നിയമം(Anti defection Law)

  • 1985 ൽ 52-ാം ഭരണഘടനാ ഭേദഗതി വഴിയാണ് കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയത്.
  • ഭരണഘടനയുടെ 102-ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്.
  • ഇതിനായി 10-ാം പട്ടിക (Schedule) ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

ഇത് പ്രകാരം താഴെ നൽകുന്ന കാരണങ്ങളാൽ ഒരു വ്യക്തിക്ക് സഭാംഗത്വം നഷ്ടപ്പെടാം :

  • ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ പാർട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജി വച്ചാൽ
  • ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ രാഷ്ട്രീയപ്പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിന്നാൽ
  • ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ രാഷ്ട്രീയപ്പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി വോട്ടു ചെയ്യുകയോ ചെയ്താൽ പ്രസ്തുത അംഗത്തിന് തന്റെ സഭാംഗത്വം നഷ്ടപ്പെടും.

  • കൂറുമാറ്റ നിരോധനനിയമമനുസരിച്ച് ലോക്സഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് : ലോക്സഭാ സ്പീക്കർ.
  • കൂറുമാറ്റ നിരോധനനിയമമനുസരിച്ച് രാജ്യസഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് : രാജ്യസഭാ ചെയർമാൻ
  • കൂറുമാറ്റ നിരോധന നിയമം വഴി പാർലമെന്റിൽ നിന്നും ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി : ലാൽ ദുഹോമയും

  • കൂറുമാറ്റ നിരോധന നിയമം വഴി കേരള നിയമസഭയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തി : ആർ ബാലകൃഷ്ണപിള്ള

 


Related Questions:

In which of the following amendment the term of Lok Sabha increased from 5 to 6 years?
Which amendment added the word 'armed revolution' by replacing 'civil strife' which was one of the means of declaring emergency under Article 352?
Which of the following words was inserted in the Preamble by the Constitution (42nd Amendment) Act, 1976?
സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ ഭേദഗതി ഏതാണ് ?
The Citizen Amendment Act passed by Government of India is related to ?