App Logo

No.1 PSC Learning App

1M+ Downloads
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തന മേഖല

Aദ്വിതീയ മേഖല

Bചതുഷ്‌ഠയ മേഖല

Cതൃതീയ മേഖല

Dപ്രാഥമിക മേഖല

Answer:

D. പ്രാഥമിക മേഖല

Read Explanation:

ഉൽപാദനത്തിന്റെ സാമ്പത്തിക മേഖലകൾ

  • സമ്പദ് ഘടനയെ  പ്രധാനമായും മൂന്ന് അടിസ്ഥാന മേഖലകളായി തിരിച്ചിരിക്കുന്നു
  • പ്രാഥമിക മേഖല , ദ്വിതീയ മേഖല , തൃതീയ മേഖല
  • പ്രാഥമിക ,ദ്വിതീയ, തൃതീയ മേഖലകളിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനങ്ങളെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വർഗീകരിച്ച പട്ടിക
  • പ്രാഥമിക മേഖല  : കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, വനപരിപാലനം, മത്സ്യബന്ധനം, ഖനനം
  • ദ്വിതീയ മേഖല : വ്യവസായം, വൈദ്യുതി ഉൽപാദനം, കെട്ടിട നിർമ്മാണം
  • തൃതീയ മേഖല : വ്യാപാരം, ഗതാഗതം ,ഹോട്ടൽ, വാർത്ത വിനിമയം,  സംഭരണം, ബാങ്കിംഗ് ,ഇൻഷുറൻസ് ,ബിസിനസ്, റിയൽ എസ്റ്റേറ്റ് , സാമൂഹ്യ  സേവന പ്രവർത്തനങ്ങൾ
  • പ്രകൃതി വിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല : പ്രാഥമിക മേഖല
  • പ്രാഥമിക മേഖലയുടെ അടിത്തറ കൃഷി
  • കൃഷിക്ക് പ്രാധാന്യമുള്ളതുകൊണ്ട് പ്രാഥമിക മേഖല അറിയപ്പെടുന്നത് കാർഷിക മേഖല
  • ഇന്ത്യയിൽ എല്ലാ കാലഘട്ടത്തിലും തൊഴിൽ ലഭ്യതയുള്ളതും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതുമായ മേഖല പ്രാഥമിക മേഖല
  • പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന മേഖല ദ്വിതീയ മേഖല 
  • ദ്വിതീയ മേഖലയുടെ അടിത്തറ വ്യവസായം
  • വ്യവസായത്തിന് പ്രാധാന്യമുള്ളതുകൊണ്ട് ദ്വിതീയ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് വ്യാവസായിക മേഖല
  • പ്രാഥമിക,ദ്വിതീയ, തൃതീയ മേഖലകളിലെ ഉൽപ്പന്നങ്ങൾ സംരംഭിക്കുന്നതും വിതരണം ചെയ്യുന്നതുമായ മേഖല അറിയപ്പെടുന്നത് സേവനമേഖല( തൃതീയ മേഖല)
  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല : തൃതീയ മേഖല

Related Questions:

Which sector is concerned with extracting raw materials?
People engaged in which sector of the economy are called red-collar workers?
Which of the following is NOT a development indicator?
' വിദ്യാഭ്യാസം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സമ്പദ് വ്യവസ്ഥയെ എത്ര മേഖലകളാക്കി തിരിക്കാം?