App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണദേവരായർ ശിവസമുദ്രത്തെ ആക്രമിച്ച വർഷം ?

A1510

B1520

C1505

D1535

Answer:

A. 1510

Read Explanation:

കൃഷ്ണദേവരായർ

  • വിജയനഗര സാമ്രാജ്യത്തിലെ അതിപ്രശസ്തനാണ് തുളുവ വംശത്തിലെ കൃഷ്ണദേവരായർ.

  • പോർച്ചുഗീസ് സഞ്ചാരിയായ ഡൊമിനിക് പയസിന്റെ അഭിപ്രായമനുസരിച്ച്, കൃഷ്ണദേവരായരെ പോലെ പേടിക്കത്തക്കതും തികഞ്ഞതുമായ ഒരു രാജാവ് വേറെ ഇല്ല എന്നു തന്നെ പറയാം.

  • കൃഷ്ണദേവരായർ ആക്രമണങ്ങൾ കൃഷ്ണദേവരായരെ ഒരു മികച്ച യോദ്ധാവായിത്തീർത്തു.

  • 1510ൽ അദ്ദേഹം ശിവസമുദ്രത്തെ ആക്രമിച്ചു.

  • 1512ൽ റെയ്ച്ചൂരിനെയും, 1523 -ൽ ഒറീസ്സയേയും, വാറംഗലിനേയും ആക്രമിച്ചു കീഴടക്കി.

  • അദ്ദേഹത്തിന്റെ സാമ്രാജ്യം വടക്ക് കൃഷ്ണനദി മുതൽ തെക്ക് കാവേരി നദിവരേയും പടിഞ്ഞാറ് അറബിക്കടൽ മുതൽ കിഴക്ക് ബംഗാൾ ഉൾക്കടൽ വരേയും വ്യാപിച്ചിരുന്നു.

  • കൃഷ്ണദേവരായർ ഒരു മികച്ച ഭരണാധികാരിയാണ്.

  • ജലസേചനാവശ്യങ്ങൾക്കായി അദ്ദേഹം വലിയ ടാങ്കുകളും കനാലുകളും നിർമ്മിച്ചു.

  • സമുദ്രാന്തര വാണിജ്യത്തിനായി നാവിക ശക്തി വളർത്തി കൊണ്ടുവരേണ്ടതിന്റെ പ്രധാന്യം അദ്ദേഹം മനസ്സിലാക്കി.

  • പോർച്ചുഗൽ, അറേബ്യ എന്നിവിടങ്ങളിലെ കച്ചവടക്കാരുമായി നല്ല സൗഹൃദബന്ധം സ്ഥാപിക്കുകയും ചെയ്തു.

  • കൃഷ്ണ ദേവരായർ മികച്ച ഒരു പണ്ഡിതനായിരുന്നു.

  • അദ്ദേഹത്തിന്റെ സദസ്സിൽ അഷ്ടദിഗ്ഗജങ്ങൾ എന്ന പേരിൽ എട്ട് പണ്ഡിതൻമാർ ഉണ്ടായിരുന്നു.

  • അദ്ദേഹം കല, വാസ്തുശില്പം എന്നിവയെ പ്രോത്സാഹിപ്പിച്ചു.

  • മനോഹരങ്ങളായ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും അദ്ദേഹം പണി കഴിപ്പിച്ചിട്ടുണ്ട്.

  • കൃഷ്ണ ദേവരായരുടെ കാലത്ത് വിജയനഗര സാമ്രാജ്യം പ്രശസ്തിയുടെ ഉച്ചകോടിയിലെത്തിയിരുന്നു.

അഷ്ട ദിഗ്ഗജങ്ങൾ

  1. തെന്നാലിരാമൻ

  2. ഭട്ടുമൂർത്തി

  3. പുനവീര ഭദ്രൻ

  4. ദുർജതി

  5. മല്ലാനൻ

  6. പനാജി

  7. സുരണൻ

  8. തിൻമണ്ണാ


Related Questions:

When did Krishnadevaraya die?
ഏത് വർഷത്തിലാണ് സന്യാസിയായ വിദ്യാരണ്യന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശയാനനന്റെയും സഹായത്താൽ തുംഗഭദ്ര നദിയുടെ തെക്കു ഭാഗത്ത് വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത് ?
Who was the most famous ruler of Vijayanagara?
What was the main place for the wars between Vijayanagara and Bahmani?
ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ' ഹംപി ' ?