App Logo

No.1 PSC Learning App

1M+ Downloads
കെ.ആർ നാരായണൻ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?

A1987 - 1992

B1992 - 1997

C1997 - 2002

D1984 - 1987

Answer:

B. 1992 - 1997

Read Explanation:

കെ.ആർ.നാരായണൻ

  • ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതി
  • രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. 

  • 21 ഓഗസ്റ്റ് 1992 മുതൽ 24 ജൂലൈ 1997 വരെ  ഉപരാഷ്ട്രപതിയായി ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം അലങ്കരിച്ചു.
  • 1997 ജൂലൈ 25-ന് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറി.
  • രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ പദവികൾ വഹിച്ച ആദ്യ മലയാളിയാണ് ഇദ്ദേഹം
  • കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യത്തെ രാഷ്ട്രപതി
  • ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അമ്പതാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയായിരുന്ന വ്യക്തി.
  • കാര്‍ഗില്‍ യുദ്ധം നടക്കുമ്പോൾ രാഷ്ട്രപതി.
  • ദളിത് വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി

  • ടിന്റ ടിന്റ (ഉഷ നാരായൺ) എന്ന ബര്‍മീസ്‌ വംശജയായിരുന്നു ഇദ്ദേഹത്തിൻറെ പത്നി.
  • ഇന്ത്യയുടെ പ്രഥമ വനിതയുടെ സ്ഥാനം വഹിച്ച ആദ്യ വിദേശ വംശജ : ടിന്റ ടിന്റ

Related Questions:

Which of the following is not an essential element of the State ?
'ഫോർവേഡ് ബ്ലോക്ക് ' താഴെപ്പറയുന്ന ഏതു വിഭാഗത്തിൽപ്പെടുന്നു ?
നിലവിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ നിയോജക മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര് ?
2023 ആഗസ്റ്റിൽ അരുണാചൽപ്രദേശിൽ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടിയായ "അരുണാചൽ ഡെമോക്രാറ്റിക് പാർട്ടിയുടെ" സ്ഥാപകൻ ആര് ?
"ജൂഡേഗാ ഭാരത്, ജീതേഗ ഇന്ത്യ" എന്ന മുദ്രാവാക്യം ഏത് രാഷ്ട്രീയ പാർട്ടി കൂട്ടായ്മയുടേതാണ് ?