App Logo

No.1 PSC Learning App

1M+ Downloads
കെ.പി.ആർ. ഗോപാലനെ വധശിക്ഷക്ക് വിധിക്കാൻ കാരണമായ പ്രക്ഷോഭം ?

Aആറ്റിങ്ങൽ കലാപം

Bമൊറാഴ സമരം

Cഅഞ്ചുതെങ്ങ് കലാപം

Dകരിവെള്ളൂർ സമരം

Answer:

B. മൊറാഴ സമരം

Read Explanation:

മൊറാഴ സമരം:

  • മൊറാഴ സമരം നടന്നത് : 1940 സെപ്റ്റംബർ 15 നാണ് 
  • കണ്ണൂർ ജില്ലയിലാണ് മൊറാഴ സമരം നടന്നത്
  • കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ആദ്യ സമരം
  • രണ്ടാം ലോകമഹായുദ്ധകാലത്ത് വിലവർധനയ്ക്കും, ബ്രിട്ടീഷ് ഗവൺമെന്റ് മർദ്ദനമുറകൾക്കും എതിരെ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന ആദ്യ പ്രക്ഷോഭം
  • രണ്ടാം ലോകമഹായുദ്ധത്തിന് ബ്രിട്ടീഷ് സർക്കാരിന്റെ മർദ്ദന നയങ്ങൾക്കുമെതിരെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ കോൺഗ്രസ് പ്രവർത്തകർ മലബാറിൽ മർദ്ദന പ്രതിഷേധ ദിനമായി സെപ്റ്റംബർ 15 ആചരിച്ചു. സമാധാനപരമായി നടന്ന പൊതുയോഗതിനെതിരെ പോലീസ് മർദ്ദനം ആരംഭിച്ചു. 
  • 1940 സെപ്തംബർ 15 ന് സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കാൻ കെപിസിസി ജനങ്ങളോട് ആഹ്വാനം ചെയ്തു.
  • തുടർന്നു നടന്ന വെടിവെപ്പിൽ രണ്ടു സമരാനുകൂലികൾ  കൊല്ലപ്പെട്ടു. 
  • മൊറാഴ സമരത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ : കെ എം കുട്ടികൃഷ്ണമേനോൻ,ഗോപാലൻ നമ്പ്യാർ 
  • മൊറാഴ സമരവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിപ്ലവകാരി : കെ പി ആർ ഗോപാലൻ
  • ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് : കെ പി ആർ ഗോപാലൻ

Related Questions:

ഏത് സ്വതന്ത്രസമര സേനാനിയുടെ ജന്മവാർഷിക ദിനമാണ് ' ജൻജാതിയ ഗൗരവ് ദിവസ് ' എന്ന പേരിൽ ആഘോഷിക്കുന്നത് ?
Who is known as the mother of Indian Revolution?
നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ജയിൽ‌വാസം അനുഭവിച്ച വനിത ?
1857 ലെ കലാപത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര് ?
Who is the Frontier Gandhi?