Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

Aമന്ത്രിസഭാ തീരുമാനത്തിലൂടെയാണ് വിവരവകാശ കമ്മിഷണറെ പുറത്താക്കുന്നത്

Bക്യാബിനറ്റ് നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Cസുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Dപാര്ലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടികളിലൂടെയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Answer:

C. സുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Read Explanation:

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരുടെ പുറത്താക്കൽ 

  • ഇൻഫർമേഷൻ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ :14
  • മുഖ്യ വിവരാവകാശ കമ്മീഷണറെ അല്ലെങ്കിൽ വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്ന പ്രക്രിയയെ കുറിച്ച് പ്രതിപാദിക്കുന്നത് : സെക്ഷൻ 14(1)

  • മുഖ്യ വിവരാവകാശ കമ്മീഷണറെ അല്ലെങ്കിൽ വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുവാൻ ആദ്യമായി രാഷ്ട്രപതി സുപ്രീം കോടതിയിലേക്ക് അന്വേഷണത്തിന് റഫറൻസ് നൽകുന്നു.
  • പ്രസ്തുത വിഷയത്തെക്കുറിച്ച് സുപ്രീംകോടതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നു
  • നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തെളിയിക്കപ്പെട്ട പെരുമാറ്റ ദൂഷ്യത്തിന്റെയോ, കഴിവില്ലായ്മയുടെയോ കാരണത്താൽ രാഷ്ട്രപതി ഉത്തരവ് മുഖേന നീക്കം ചെയ്യുന്നു.

Related Questions:

വിവരാവകാശ നിയമ പ്രകാരം (RTI ) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന Article - Article 32
  2. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട പരമാവധി പിഴ തുക - 25000 രൂപ
  3. വിവരാവകാശ അപേക്ഷ നൽകിയ ആദ്യ വ്യക്തി - ഷഹീദ് റാസ ബെർണേ (പൂനെ പോലീസ് സ്റ്റേഷനിൽ )

    മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റ് കമ്മീഷണർമാരും 

    1. ഒരു നിയമനിർമ്മാണ സഭയിലും അംഗമായിരിക്കാൻ പാടില്ല 
    2. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിരിക്കാൻ പാടില്ല 
    3. ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തി ആയിരിക്കാൻ പാടില്ല 
      താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ നൽകാവുന്ന വിവരം ?

      താഴെ പറയുന്നവയിൽ വിവരാവകാശ നിയമം ബാധകമാല്ലാത്ത സ്ഥാപനം ഏത് ? 

      1. ഇന്റലിജൻസ് ബ്യൂറോ  
      2. നാർകോട്ടിക്സ്  കൺട്രോൾ ബ്യൂറോ 
      3. നാഷണൽ സെക്യൂരിറ്റി ഗാർഡ്  
      4. ആസാം റൈഫിൾസ്  
      5. സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്സ്