App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രഗവണ്‍മെന്‍റിന്‍റെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും അധികാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക ?

Aപട്ടിക 3

Bപട്ടിക 1

Cപട്ടിക 4

Dപട്ടിക 7

Answer:

D. പട്ടിക 7

Read Explanation:

  1. ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്.

  2. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്.

  3. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് എന്നിങ്ങനെ 3 വിഭാഗങ്ങളായി ഈ അധികാരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

  4. കേന്ദ്രസർക്കാരിന് (പാർലമെന്റിന്) മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. നിലവിൽ 100 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

  5. അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും. നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

  6. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്. നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.


Related Questions:

നീതിന്യായ ഭരണം കൺകറൻറ്റ് ലിസ്റ്റിൽ ചേർത്ത് ഏതുവർഷമാണ് ?
താഴെ പറയുന്നവയിൽ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയം ഏത് ?
Economic and social planning is included in the _________ list of the Indian Constitution?
ഭരണഘടനയുടെ ഏതു ഷെഡ്യൂളിലാണ് യൂണിയൻ ലിസ്റ്റും സ്റ്റേറ്റ് ലിസ്റ്റും പ്രതിപാദിക്കുന്നത് ?
പാര്‍ലമെന്‍റിന്‍റെ അവശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?