Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനാ പട്ടികയേത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

C. കൺകറൻറ്റ് ലിസ്റ്റ്

Read Explanation:

കൺകറന്റ് ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നിയമങ്ങൾ നിർമ്മിക്കാൻ കഴിയും. എന്തെങ്കിലും തർക്കമുണ്ടായാൽ, കേന്ദ്രസർക്കാർ ഉണ്ടാക്കിയ നിയമം നിലനിൽക്കും. ഇന്ത്യൻ ഭരണഘടനയിലെ ‘കൺകറൻറ്റ് ലിസ്റ്റ്’ എന്ന ആശയം ഓസ്‌ട്രേലിയയിലെ ഭരണഘടനയിൽ നിന്ന് പ്രജോദനമുൾക്കൊണ്ടതാണ്. കൺകറൻറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ : • വിദ്യാഭ്യാസം • ഇലക്ട്രിസിറ്റി • വനം • വന്യജീവി , പക്ഷി സംരക്ഷണം • ജനസംഖ്യ നിയന്ത്രണം , കുടുംബാസൂത്രണം • വില നിയന്ത്രണം • നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) • സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം • വിവാഹവും വിവാഹമോചനവും • ദത്തെടുക്കൽ • പിന്തുടർച്ച • ക്രിമിനൽ നിയമങ്ങൾ • ഫാക്ടറികൾ • ബോയ്‌ലറുകൾ • ട്രസ്റ്റ് , ട്രസ്റ്റീസ് • ട്രേഡ് യൂണിയനുകൾ


Related Questions:

ചേരുംപടി ചേർത്തവ പരിശോധിക്കുക.

i. യൂണിയൻ ലിസ്റ്റ്-പ്രതിരോധം, ആണവോർജ്ജം

ii . സംസ്ഥാന ലിസ്റ്റ്-കൃഷി, മത്സ്യബന്ധനം

iii. കൺകറന്റ് ലിസ്റ്റ്-മദ്യനിയന്ത്രണം, ബാങ്കിങ്

പ്രകൃതി സംരക്ഷണം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു?
The system where all powers are vested with the central government :
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ദേശീയ താൽപ്പര്യത്തിൽ സംസ്ഥാന ലിസ്റ്റിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്താനുള്ള പാർലമെന്റിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ കൺകറൻ്റ് ലിസ്റ്റിൽ പെട്ടത് ഏതൊക്കെ വിഷയ ങ്ങളാണ് ?

1. വിദ്യാഭ്യാസം

2. വനങ്ങൾ

3. മായം ചേർക്കൽ

4. തൊഴിലാളി സംഘടന

5. വിവാഹവും വിവാഹമോചനവും

6. ദത്തെടുക്കലും പിന്തുടർച്ചയും