App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രസാഹിത്യ അക്കാദമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?

A1954 മാർച്ച്

B1983 മാർച്ച്

C1984 ഫെബ്രുവരി

D1954 ഫെബ്രുവരി

Answer:

A. 1954 മാർച്ച്

Read Explanation:

കേന്ദ്ര സാഹിത്യ അക്കാദമി

  • ഇന്ത്യൻ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 1954 മാർച്ച് 12 ന് സ്ഥാപിതമായി.
  • ന്യൂഡൽഹിയിൽ ആണ് അക്കാദമിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
  • പ്രതിവർഷം 24 ഭാഷകളിൽ 1 ലക്ഷം രൂപാവീതം സമ്മാനത്തുകയുള്ള അവാർഡുകൾ അക്കാദമി നൽകി വരുന്നു
  • ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പുകളും അക്കാദമി നൽകുന്നുണ്ട്.

ഇതര പ്രധാനപുരസ്കാരങ്ങൾ

  • ഭാഷാസമ്മാൻ - പ്രസ്താവിക്കപ്പെട്ട 24 ഭാഷകൾക്കുപുറമേ ഇതര ഇന്ത്യൻ ഭാഷകൾക്ക് നൽകിയ സംഭാവനകൾക്കും ക്ലാസിക്കൽ- മിഡീവൽ സാഹിത്യത്തിനുനൽകിയ സംഭാവനകൾക്കും നൽകുന്ന പുരസ്കാരം

  • പരീഭാഷാ അവാർഡ്- മറ്റ് ഭാഷകളിൽ നിന്ന് 24 ഇന്ത്യൻഭാഷകളിലേയ്ക്ക് ഏതെങ്കിലും ഒന്നിലേയ്ക്കുള്ള മികച്ച പരിഭാഷയ്ക്ക്.1989 ൽ ആരംഭിച്ച ഈ അവാർഡിന്റെ തുക 50000 രൂപയാണ്.

  • ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ്- സാഹിത്യ പ്രോജക്ടുകൾ ചെയ്യുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഭാഷാപണ്ഡിതർക്ക് നൽകുന്ന പുരസ്കാരം

  • പ്രേംചന്ദ് ഫെലോഷിപ്പ്- സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള ഭാഷാ പണ്ഡിതർക്ക് നൽകുന്ന പുരസ്കാരം

അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങൾ:

  • വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തർജ്ജിമകൾ വഴി സഹായിക്കുക.

  • വിവിധഭാഷകളിലെ മികച്ച കൃതികൾക്ക് പുരസ്കാരങ്ങൾ നൽകുക, ഏറ്റവും മികച്ച എഴുത്തുകാർക്ക് ഫെലോഷിപ്പ് നൽകുക

  • അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ ഭാഷകളിൽ പുതിയ പരീക്ഷണങ്ങൾക്കും ചലനങ്ങൾക്കും വേദിയൊരുക്കുക.

  • വിവിധ പാഠശാലകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയിൽ സാഹിത്യവാസന വളർത്തുക

Related Questions:

"സംഗീത രത്നാകരം' എന്ന കൃതി രചിച്ചതാര് ?
How many languages in India have been given 'Classical Language' status by the Union government and the language that was selected last for the status?
"Thought and Reflections" എന്ന കൃതി രചിച്ചതാര് ?
Who is the author of the book titled 'Creating Leadership'?
'Women Dreaming' എന്ന നോവൽ രചിച്ച തമിഴ് സാഹിത്യകാരി ആര് ?