Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആപ്തവാക്യമെന്ത് ?

Aസേവ് കേരള

Bസുരക്ഷായാനം

Cസുരക്ഷിത കേരളം

Dനവകേരളം

Answer:

B. സുരക്ഷായാനം

Read Explanation:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

  • ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസി
  • 2007-ലാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നത് .
  • മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.
  • ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയും ഇതിന് കീഴിൽ പ്രവർത്തിക്കുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ :

  • സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക
  • പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക
  • വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക.
  • പ്രകൃതി ദുരന്തങ്ങൾ, മനുഷ്യജന്യ അപകടങ്ങൾ, മാരകമായ പകർച്ചവ്യാധികൾ എന്നിങ്ങനെ ദുരന്തങ്ങളെ വർഗീകരിച്ച് ഇവയുടെ ആഘാതം കുറയ്ക്കുക
  • ജീവനഷ്ടവും സാമ്പത്തികനഷ്ടവും ലഘൂകരിക്കുക,
  • ദുരന്തത്തിനിരയാകുന്നവർക്ക് സഹായമെത്തിക്കുക
  • പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക 

Related Questions:

ദുരന്തനിവാരണത്തിലെ റോളുകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ശരിയായ പ്രസ്താവന(കൾ) തിരിച്ചറിയുക.

  1. കേന്ദ്ര ദുരിതാശ്വാസ കമ്മീഷണർ പ്രകൃതിദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

  2. NDMA അതിന്റെ വാർഷിക റിപ്പോർട്ട് വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിക്കുന്നു.

  3. കേന്ദ്രസർക്കാർ ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നു.

  4. NDMA അംഗങ്ങളുടെ ഔദ്യോഗിക കാലാവധി മൂന്ന് വർഷമാണ്.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം ?

Which of the following statements is/are correct about the Kerala State Disaster Management Authority?

i) Kerala State Disaster Management is a statutory body constituted under the disaster management act .2005

ii) Kerala State Disaster Management is a statutory non-autonomous body chaired by the Chief minister of Kerala

iii) the authority comprises ten members

iv) The chief secretary is the Chief executive officer of the Kerala State Disaster Management Authority

2005-ലെ ദുരന്ത നിവാരണ നിയമത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. ഇതിൽ ഏതാണ് തെറ്റ്?
i. 2005 ഡിസംബർ 12-ന് ലോക്സഭ ഈ നിയമം പാസാക്കി.
ii. 2005 ഡിസംബർ 23-ന് നിയമം പ്രാബല്യത്തിൽ വന്നു.
iii. ഈ നിയമം സെക്ഷൻ 42 പ്രകാരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്ഥാപിക്കുന്നു.
iv. ഈ നിയമം സ്വയംഭരണാധികാരമുള്ള ദുരന്തനിവാരണ അതോറിറ്റികൾ സ്ഥാപിക്കാൻ അനുശാസിക്കുന്നു.

Which of the following was treated as a notified disaster during the Covid-19 pandemic?