App Logo

No.1 PSC Learning App

1M+ Downloads
കേരള സസ്യസമ്പത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകമാണ് ' ഹോർത്തൂസ് മലബാറിക്കസ് '.ഈ ഗ്രന്ഥ രചനക്ക് നേതൃത്വം നൽകിയത് ആരാണ് ?

Aഇട്ടി അച്യുതൻ

Bവാൻ റീഡ്

Cവില്യം ലോഗൻ

Dകനോലി

Answer:

B. വാൻ റീഡ്

Read Explanation:

ഹോർത്തുസ് മലബാറിക്കൂസ്

  • കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ആദ്യപുസ്‌തകം
  • 'മലബാറിന്റെ ഉദ്യാനം' എന്നും ഈ പുസ്തകം അറിയപ്പെടുന്നു 
  • ലത്തീൻ ഭാഷയിലാണ് ഈ പുസ്‌തകം രചിക്കപ്പെട്ടത്   
  • 1678 മുതൽ 1693 വരെയുള്ള കാലഘട്ടത്തിൽ നെതർലൻ‌ഡ്‌സിലെ ആംസ്റ്റർ ഡാമിൽ നിന്നു 12 വാല്യങ്ങളായാണ് ഈ പുസ്‌തകം പുറത്തിറങ്ങിയത്‌.
  • ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കീഴിൽ കൊച്ചിയിൽ ഗവർണറായിരുന്ന അഡ്‌മിറൽ വാൻ റീഡാണ് ഈ ഗ്രന്ഥരചനയ്ക്ക് നേതൃത്വം നൽകിയത്.
  • കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യർ, രംഗഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് തുടങ്ങിയ തദ്ദേശീയ പണ്ഡിതർ ഗ്രന്ഥരചനയിൽ നിർണായകസംഭാവനകൾ നൽകി.
  • സസ്യജാലങ്ങളെ തരംതിരിച്ച് ചിത്രങ്ങളും പ്രാദേശിക പേരുകളും രേഖപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥത്തിനു വേണ്ടിയാണ് മലയാളലിപികൾ ആദ്യമായി അച്ചടിച്ചത്.
  • കാൾ ലിനേയസിനെ വളരെയധികം സ്വാധീനിച്ച പുസ്‌തകങ്ങളിലൊന്നാണിത്.

Related Questions:

' ഹിസ്റ്റോറിയ ജനറാലിസ് പ്ലൻ്റെറം ' എന്ന പുസ്തകവുമായി ബന്ധപ്പെട്ടിരിക്കുന്ന സസ്യശാസ്ത്രജ്ഞൻ ?
ജീവികൾക്ക് ശാസ്ത്രീയ നാമം നൽകുന്ന ദ്വിനാമ പദ്ധതി ആവിഷ്ക്കരിച്ചത് ആരാണ് ?
ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതി ആവിഷ്കരിച്ചത് ?
എല്ലാ ഫൈലങ്ങളും ചേർന്ന് ഉണ്ടാകുന്ന ഏറ്റവും ഉയർന്ന തലമാണ് :
സ്വാഭാവിക ലൈംഗിക പ്രജനനത്തിലൂടെ പ്രത്യുല്പാദന ശേഷിയുള്ള സന്താനങ്ങളെ സൃഷ്ട്ടിക്കാൻ കഴിവുള്ള ജീവികളുടെ ഗണമാണ് :