App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക

Aഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പദ്ധതി ആവിഷ്‌കരിച്ച

Bകിടപ്പ് രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി

Cപ്രമേഹം ബാധിച്ച കുട്ടികളുടെയും കൌമാരക്കാരുടെയും ആരോഗ്യപരിരക്ഷ ക്കായി ആവിഷ്കരിച്ച പദ്ധതി

Dമാതാപിതാക്കളിൽ ആരെങ്കിലുമൊരാൾ മരിച്ചുപോകുകയും ജീവിച്ചിരി ക്കുന്നയാൾക്ക് ആരോഗ്യപരമായും സാമ്പത്തികമായും കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം കുട്ടികൾക്ക് ഒന്നാം ക്ലാസ്സ് മുതൽ ഡിഗ്രി തലം വരെ ധനസഹായം നൽകുന്ന പദ്ധതി

Answer:

D. മാതാപിതാക്കളിൽ ആരെങ്കിലുമൊരാൾ മരിച്ചുപോകുകയും ജീവിച്ചിരി ക്കുന്നയാൾക്ക് ആരോഗ്യപരമായും സാമ്പത്തികമായും കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം കുട്ടികൾക്ക് ഒന്നാം ക്ലാസ്സ് മുതൽ ഡിഗ്രി തലം വരെ ധനസഹായം നൽകുന്ന പദ്ധതി

Read Explanation:

  • മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്നതാണ് ‘സ്നേഹപൂര്‍വ്വം പദ്ധതി’.

  • കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിബന്ധനകള്‍

  • കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളില്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്നവരായിരിക്കണം.

  • കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരായിരിക്കണം.

  • കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20,000ല്‍ താഴെയും, നഗരത്തില്‍ 23,500ല്‍ താഴെയും.

  • സ്കോളര്‍ഷിപ്പോ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കാത്ത കുട്ടികളായിരിക്കണം.


Related Questions:

What is a major challenge facing PMAY-G implementation?
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരാൻ കൊല്ലം സിറ്റി പോലീസ് കർമ്മ പദ്ധതി?
ഭർത്താവില്ലാത്ത സ്ത്രീകൾക്കും, പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യ പദ്ധതി
സ്ത്രീകളെ ഡിജിറ്റൽ സാക്ഷരതയെക്കുറിച്ച് അറിയിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും സൈബർ ഭീഷണികളിൽ നിന്ന് സ്വയം സുരക്ഷിതരാകുന്നതിനുള്ള പരിശീലനം നൽകുന്നതിനുമായി ദേശീയ വനിതാ കമ്മീഷൻ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ