കേരളത്തിന്റെ ഏഴാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിക്കപ്പെട്ട വ്യക്തിയുടെ പേരെന്ത് ?
Aഎ. ഷാജഹാൻ
Bലോകനാഥ് ബെഹ്റ
Cഇ. കെ. മാഞ്ചി
Dസഞ്ജയ് കൗൾ
Answer:
A. എ. ഷാജഹാൻ
Read Explanation:
- പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് - ഗവർണർ
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി (ഇംപീച്ച്മെന്റ് വഴി)(ഹൈക്കോടതി ജഡ്ജിയെ നീക്കുന്ന അതേ നടപടിക്രമം)
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രാജി സമർപ്പിക്കുന്നത് - ഗവർണർക്ക്
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി - 5 വർഷം അല്ലെങ്കിൽ 65 വയസ്സ്
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ - അനുച്ഛേദം 243 (K), അനുച്ഛേദം 243 (ZA)
- കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് - 1993 ഡിസംബർ 3
- കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ - എം.എസ്.കെ രാമസ്വാമി (1993-1996)
- രണ്ടാമത്തെ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ - എം.എസ്.ജോസഫ്
- ഇപ്പോഴത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ - എ.ഷാജഹാൻ (ഏഴാമത്തെ വ്യക്തി)
- നിലവിൽ കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ - സഞ്ജയ് കൗൾ