Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്തെല്ലാം?

  1. ജാതി അടിസ്ഥാനമാക്കിയുള്ള വിചാരണയും ശിക്ഷയും അവസാനിപ്പിച്ചു
  2. ഏകീകൃതമായ ശിക്ഷാവിധികള്‍ നടപ്പിലാക്കി
  3. കോടതികള്‍ സ്ഥാപിച്ചു

    A1 മാത്രം

    Bഇവയൊന്നുമല്ല

    C2, 3 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ശിക്ഷാവിധികൾ വ്യത്യസ്തമായിരുന്നു.
    • അക്കാലത്ത് കുറ്റാരോപിതന്റെ ജാതിയെ അടിസ്ഥാനമാക്കിയാണ് വിചാരണയും ശിക്ഷയും നടപ്പാക്കിയിരുന്നത്.
    • ഈ നീതിന്യായവ്യവസ്ഥയെ ബ്രിട്ടീഷുകാർ പരിഷ്‌കരിച്ചു.
    • കുറ്റവാളിയുടെ വാദം കേട്ടശേഷം കുറ്റത്തിൻ്റെ സ്വഭാവത്തിനനുസരിച്ച് ഏകീകൃതമായ ശിക്ഷാവിധികൾ നടപ്പിലാക്കാൻ തുടങ്ങി.
    • ഇതോടെ ജാതിക്കതീതമായി നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായി.
    • കേസുകളുടെ വിചാരണയ്ക്കായി വിവിധ സ്ഥലങ്ങളിൽ കോടതികൾ സ്ഥാപിച്ചു.

    Related Questions:

    സാധുജന പരിപാലനസംഘം ആരംഭിച്ചതാര് ?
    ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ്സ് കമ്മിറ്റികൾ രൂപീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ച വർഷം ഏത് ?
    മലബാറിൽ തേക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിയോഗിച്ച വ്യക്തി ആരായിരുന്നു?

    ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ :

    1. ലണ്ടൻ മിഷൻ സൊസൈറ്റി
    2. സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
    3. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
    4. മുസ്ലിം ഐക്യസംഘം
      ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ‘ഗാന്ധിയും അരാജകത്വവും (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?