App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ വനിതാ മന്ത്രി :

Aകെ. ആർ ഗൗരിയമ്മ

Bആനി മസ്ക്രീൻ

Cലക്ഷ്മി. എൻ. മേനോൻ

Dതോട്ടക്കാട് മാധവി അമ്മ

Answer:

A. കെ. ആർ ഗൗരിയമ്മ

Read Explanation:

കെ ആർ ഗൗരിയമ്മ

  • 1919 ജൂലൈ 14 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ജനിച്ചു.
  • കേരളത്തിലെ ആദ്യ വനിത മന്ത്രി
  • ഒന്നാം മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്‌ വകുപ്പുകള്‍ കൈകാര്യം ചെയ്ത വ്യക്തി.
  • കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ തവണ മത്സരിക്കുകയും, തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വനിത.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത
  • കേരള നിയമസഭയില്‍ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത
  • കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത
  • സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയില്‍ കേരളത്തില്‍ വനിതാ കമ്മീഷന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി.
  • 1994 ൽ രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സ്ഥാപക നേതാവ്‌ 
  • 'ആത്മകഥ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗൗരിയമ്മയുടെ ആത്മകഥക്ക് 2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.
  • 2021 മെയ് 11 ന് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു.

 


Related Questions:

കേരളത്തിൽ തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
രാജ്ഭവന് പുറത്തു വച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി?
1960 മുതൽ 1962 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
'സ്മരണയുടെ ഏടുകൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
'അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ' ആരുടെ കൃതിയാണ്?