കേരളത്തിലെ ഇടത്തരം നദികളിൽ പെടാത്തത് :
Aപമ്പ
Bകല്ലടയാർ
Cചാലിയാർ
Dപെരിയാർ
Answer:
B. കല്ലടയാർ
Read Explanation:
- ചതുരശ്രകിലോമീറ്ററിൽ കൂടുതൽ നീർവാർച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്. കേരളത്തിൽ മഹാനദികളീല്ല.
- 2000ത്തിനും 20,000നും ഇടയിൽ ചതുരശ്രകിലോമീറ്റർ നീർവാർച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തിൽ ഭാരതപ്പുഴ, പെരിയാർ, പമ്പാനദി, ചാലിയാർ എന്നിവയെ ഈ വിഭാഗത്തിൽ പെടുത്താം.
- ബാക്കിയുള്ളവ ചെറുനദികളാണ്. 44 നദികളാണ് കേരളത്തിലുള്ളത്.
- 15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്.
- 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.