App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ എംപ്ലോയ്മെൻ്റ് എക്സ‌്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൌരന്മാർക്കുള്ള സ്വയം തൊഴിൽ പദ്ധതി:

Aശരണ്യ പദ്ധതി

Bസ്വാന്തനം

Cനവജീവൻ

Dആശ്വാസ നിധി

Answer:

C. നവജീവൻ

Read Explanation:

  • തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവരെ സഹായിക്കാനും നടപ്പിലാക്കുന്നതാണ് ശരണ്യ പദ്ധതി
  • 2006 ൽ ആണ് സാന്ത്വനം പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീ വനിതകൾക്ക് പുതിയൊരു സംരംഭ മാതൃകയും അതിനോടൊപ്പം ജനങ്ങൾക്ക് ആരോഗ്യപരിരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇത്. വീടുകളിൽ നേരിട്ടെത്തി ബിപി, പ്രമേഹം എന്നിവ പരിശോധിച്ച് അതിലൂടെ വരുമാനം നേടാൻ കുടുംബശ്രീ വനിതകൾക്ക് വഴിയൊരുക്കുന്നു. സംരംഭ മേഖലയിൽ താത്പര്യമുള്ള, പത്താം ക്ലാസ് വിജയിച്ച സ്ത്രീകൾക്ക് ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ ഏഴ് ദിവസം പരിശീലനം നൽകുന്നു. ഉയരം, ശരീരഭാരം, ബോഡി മാസ് ഇൻഡക്സ്, രക്തസമ്മർദ്ദം, രക്തക്കുഴലിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോൾ എന്നിവ പരിശോധിക്കാൻ പരിശീലനം നൽകി ഉപകരണങ്ങൾ അടങ്ങിയ കിറ്റും നൽകുന്നു. വിരൽത്തുമ്പിൽനിന്ന് രക്തം എടുത്ത് പരിശോധിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സാന്ത്വനം വോളണ്ടിയർമാർ സേവനം നൽകുന്നത്.
  • അശരണരും ആലംബഹീനരുമായ സഹകാരികൾ അവരുടെ ആശ്രിതർ എന്നിവർക്ക് ആശ്വാസ നിധി വഴി സഹായം ലഭിക്കും. ജീവിതകാലം മുഴുവൻ സഹകരണ മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും വാർദ്ധക്യ കാലത്ത് വരുമാനമില്ലാതെ അവശരാകുകയും ചെയ്തവരെ പരിഗണിക്കുകയാണ് സഹകരണ വകുപ്പ്.

Related Questions:

സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?
A candidate must be minimum _____ years of age to contest elections for President of India.
Which statement about the Election Commission is not correct?
The election commission of india has:
തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ സ്വത്തല്ല എന്നും അംഗീകാരം നഷ്ടമായാൽ പാർട്ടികളുടെ ചിഹ്നത്തിന്മേലുള്ള അവകാശം നിലനിൽക്കില്ലെന്നും വിധിച്ച ഹൈക്കോടതി ഏതാണ് ?