കേരളത്തിലെ ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിൽ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്.
കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ആണ് ചെറുതോണി അണക്കെട്ട്.